ക്രിസ്മസിന് തെരുവിൽ കഴിയുന്ന വർക്ക് ഭക്ഷണം നൽകി മഞ്ചേരി എ.ജി ചർച്ചിന്റെ ക്രിസ്മസ് ആഘോഷം.അന്തിയുറങ്ങാൻ കിടപ്പാടമോ സ്ഥിര ഭക്ഷണമോ ഇല്ലാതെ തെരുവിൽ ജീവിക്കുകയും കിട്ടുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കുകയും ചെയ്തു പോരുന്ന മഞ്ചേരിയിലും പരിസര പ്രദേശത്തുമുള്ള ഭിക്ഷാടകരുൾപ്പെടെ തെരുവിന്റെ കഴിയുന്ന മക്കൾക്കാണ് ക്രിസ്മസ് ദിനത്തിൽ മഞ്ചേരിയിലെ അസംബ്ലീസ് ഗോഡ് ചർച്ച് ഭാരവാഹികൾ ചിക്കൻ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം നൽകി വിരുന്നൊരുക്കിയത്.

നഗരസഭാംഗം അഡ്വ. പമരാജീവ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോ സ് ജില്ലാ സെക്രട്ടറി ഹുസൈൻ വല്ലാഞ്ചിറ മുഖ്യാതിഥിയായി പാസ്റ്റർ ജിനേഷ് തങ്കച്ചൻ അധ്യക്ഷനായി. റിനോ കുര്യൻ, ഇ.കെ അൻ ഷിദ് പ്രസംഗിച്ചു.





























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.