അന്യഗ്രഹജീവികളെ അഭിമുഖീകരിക്കാന്‍ മനുഷ്യരെ സജ്ജരാക്കുന്നതിന് പുരോഹിതനെ നിയമിച്ച്‌ നാസ

അന്യഗ്രഹജീവികളെ അഭിമുഖീകരിക്കാന്‍ മനുഷ്യരെ സജ്ജരാക്കുന്നതിന് പുരോഹിതനെ നിയമിച്ച്‌ നാസ

ഭാവിയില്‍ മനുഷ്യര്‍ക്ക് അന്യഗ്രഹജീവികളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പല ശാസ്ത്രഞ്ജരും കരുതുന്നുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആ ഏറ്റുമുട്ടലിനുവേണ്ടി പലതരത്തിലാണ് ശാസ്ത്ര ലോകം സജ്ജമായിക്കൊണ്ടിരിക്കുന്നത്. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌, അന്യഗ്രഹജീവികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് മനുഷ്യരെ സജ്ജരാക്കാന്‍ നാസ ഒരു പുരോഹിതനെ നിയമിച്ചു കഴിഞ്ഞു. മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്താനുള്ള സാധ്യത കൂടിവരികയാണെന്ന് ബ്രിട്ടീഷ് പുരോഹിതനും ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടീഷ് ടാബ്ലോയിഡായ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നമ്മുടെ ലോകത്തിനപ്പുറത്ത് ജീവന്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകളോട് മതങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്താന്‍ ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ തിയോളജിക്കല്‍ എന്‍ക്വയറിയില്‍ നാസ സ്പോണ്‍സര്‍ ചെയ്ത പരിപാടിയില്‍ പങ്കെടുത്ത 24 മത വിദഗ്ദ്ധരില്‍ ഒരാളാണ് റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ എന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രജ്ഞനും ബയോകെമിസ്ട്രിയില്‍ ബിരുദധാരിയുമായ അദ്ദേഹം നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്ത വര്‍ഷം തന്റെ പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആന്‍ഡ്രൂ ഡേവിസണ്‍. ‘ആസ്‌ട്രോബയോളജി ആന്‍ഡ് ക്രിസ്ത്യന്‍ ഡോക്‌ട്രൈന്‍’ എന്ന പുസ്തകത്തില്‍ ഡോ. ആന്‍ഡ്രൂ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്: പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ അത് എല്ലാ മതങ്ങളിലെയും ഉത്ഭവ സിദ്ധാന്തങ്ങളെ മാറ്റിമറിക്കുമോ?, ലോകമ്പാടുമുള്ള മതവിശ്വാസികളുടെ വിശ്വാസ വ്യവസ്ഥയെ ഈ കണ്ടെത്തല്‍ എങ്ങനെ ബാധിക്കും? ഇങ്ങനെ പോകുന്നു ആ ചോദ്യങ്ങള്‍.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമം ടെക്നോട്രെന്‍സ് പറയുന്നതനുസരിച്ച്‌, അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകളോട് ലോകമെമ്ബാടുമുള്ള വിവിധ മതങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിര്‍ണ്ണയിക്കാനുള്ള പദ്ധതിയുടെ ഭാഗമായി നാസ 24 ദൈവശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. നൂറ് കണക്കിനോ ആയിരക്കണക്കിനോ വര്‍ഷങ്ങളായി മതപാരമ്പര്യങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്ന ചോദ്യങ്ങള്‍ക്കുമേലെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാകുമെന്നത് കാണേണ്ടതുണ്ടെന്ന് നാസയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോബയോളജിയുടെ മുന്‍ മേധാവി കാള്‍ പില്‍ച്ചര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!