നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്.

ന്യൂഡൽഹി: യു.പി. മുഖ്യമന്ത്രി നീതി ആയോഗിന്റെ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആണ് കേരളം ഒന്നാമത് എത്തിയത്. തമിഴ്നാട് രണ്ടാമതും തെലങ്കാന മൂന്നാമതുമാണ് ഇടം നേടിയത്.

റാങ്കിങ് നോക്കിയത് 2019-2020 വർഷങ്ങളെ അടിസ്ഥാനമാക്കിയാണ്. ബി.ജെ.പി. സർക്കാർ ഭരിക്കുന്ന യൂ.പി. യാണ് ഏറ്റവും മോശമായ പ്രവർത്തനം നടത്തിയ സംസ്ഥാനം. ആരോഗ്യരംഗത്തെ മാറ്റങ്ങൾ കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയിൽ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്ത് എത്തി.
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മികച്ച പ്രകടനത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തുണ്ടായ മാറ്റത്തിലും മിസോറാം ഒന്നാം സ്ഥാനത്തെത്തി.

കേന്ദ്രഭരണ സംസ്ഥാനങ്ങളുടെ പട്ടികയിൽ മൊത്തത്തിലുള്ള പ്രകകടനത്തിൽ പിന്നിലായ ഡൽഹിയും ജമ്മുകശ്മീരും പ്രകടനം മെച്ചപ്പെടുത്തിയ പ്രദേശങ്ങളുടെ പട്ടികയിൽ പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!