പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനിടെ മത പരിവര്‍ത്തന നിരോധന ബില്ലിന് കര്‍ണാടക നിയമസഭയുടെ അംഗീകാരം.
കർണാടകയില്‍ മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉള്‍പ്പെടെ കഠിന വ്യവസ്ഥകളാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ മുതല്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസ്സാക്കിയത്. ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നതിനിടെ ശബ്ദവോട്ടോടെ ബില്‍ പാസ്റ്റാക്കുകയായിരുന്നു.
ഇനി ഉപരിസഭയായ നിയമനിര്‍മ്മാണ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കുകയെന്നതാണ് ഭരണകക്ഷിയായ ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളി. കൗണ്‍സിലില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷ പിന്തുണയില്ല. കൗണ്‍സില്‍ അംഗീകരിച്ച ശേഷം ഗവര്‍ണ്ണര്‍ ഒപ്പിട്ടാലേ നിയമം നിലവില്‍ വരൂ .




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.