ദുബായ് ഭരണാധികാരി കുടുങ്ങി; മുൻ ഭാര്യയ്ക്ക് 5547 കോടി രൂപ നൽകാൻ ലണ്ടൻ ഹൈക്കോടതിയുടെ വിധി

ദുബായ് ഭരണാധികാരി കുടുങ്ങി; മുൻ ഭാര്യയ്ക്ക് 5547 കോടി രൂപ നൽകാൻ ലണ്ടൻ ഹൈക്കോടതിയുടെ വിധി

ഭാര്യമാർ ഒന്നിൽ കൂടുതൽ ആയാൽ ഇങ്ങനെയിരിക്കും. ദുബായ് ഭരണാധികാരിയാണ് ഉപേക്ഷിക്കപ്പെട്ട ഭാര്യ കാരണം കോടതി വിധിയുടെ കെണിയിൽപെട്ടിരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂറാണ് മുൻ ഭാര്യയായ ഹയ ബിൻത് ഹുസൈൻ രാജകുമാരിക്ക് 5547 കോടി രൂപ നൽകേണ്ടത്‌.

ശൈഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിൽ ഏറ്റവും ള്ളയവളാണ് ഹയ. ജോർദാൻ മുൻ രാജാവ് ഹുസൈന്റെ മകളാണ് ഹയ. 47 കാരിയായ ഹയ ഭർത്താവ് ശൈഖ് മുഹമ്മദിന്റെ ഭീഷണി കാരണം 2019 -ൽ രണ്ടു കുട്ടികളുമായി ബ്രിട്ടനിൽ അഭയം തേടുകയായിരുന്നു.

കുട്ടികളുടെ ആജീവാനന്ത സുരക്ഷിതത്തിന് വേണ്ടിയാണ് ഹയ ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച കോടതി 5547 കോടി നൽകാൻ വിധിക്കുകയായിരുന്നു.

മക്കളായ ജാലിയ (14) സായെദ് (9) എന്നിവരുടെ പഠനത്തിനും സുരക്ഷയ്ക്കുമുള്ള തുകയാണിത്. കോടതി വിധിച്ച തുകയിൽ രണ്ടു ദശലക്ഷം പൗണ്ടിന്റെ സ്വത്തുവകകളും ഉൾപ്പെടുന്നു. ലണ്ടനിലെ കെൻസിങ്ടൺ കൊട്ടാരത്തിനടുത്തും സുറേയിലെ ഉഗാമിലുള്ള വസതികളുമാണിത്. വിധിച്ച തുകയിൽ നിന്നും 33 കോടിയോളം മൂന്ന് മാസത്തിനകം നൽകണമെന്നും വിധിയിൽ പറയുന്നു.

ബ്രിട്ടനിൽ ഹയ എത്തിക്കഴിഞ്ഞ ശേഷം വും ദുബായ് ഭരണാധികാരിയായ ഭർത്താവിൽ നിന്നും വൻ ഭീഷണിയെയാണ് നേരിടേണ്ടി വന്നത്. ഹയയുടെ അംഗരക്ഷകരുടെയടക്കം ഫോൺ സന്ദേശങ്ങൾ പെഗാസസ് വഴി ശൈഖ് മുഹമ്മദ് ചോർത്തുകയുണ്ടായി. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം അദ്ദേഹം നിഷേധിക്കുകയാണ്.

യു.ഏ.ഇ.യുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ശതകോടീശ്വരനാണ്. പല ഭാര്യമാരും ഒത്തിരി രാജ്യങ്ങളിൽ സ്വത്തുക്കളുമുണ്ടെങ്കിൽ പേടിക്കാനില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!