ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കുന്ന ബില്‍ രാജ്യസഭയും പാസാക്കി

ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കുന്ന ബില്‍ രാജ്യസഭയും പാസാക്കി

ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബില്‍ രാജ്യസഭയും പാസാക്കി. ഇന്നലെ ലോക്സഭയില്‍‌ ഈ ബില്ല് പാസാക്കിയിരുന്നു.

കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് ബില്‍ രാജ്യസഭയില്‍‌ പാസാക്കിയത്. കഴിഞ്ഞ ദിവസം ലോക്സഭയിലും ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. ആധാറും വോട്ടര്‍ പട്ടികയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയില്‍ കടുത്ത വാദപ്രതിവാദമാണ് കഴിഞ്ഞ ദിവസം നടന്നത്.

സര്‍ക്കാരിന്‍റെ സബ്‌സിഡികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ആധാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നും, വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ബി.എസ്.പി, ആര്‍.എസ്.പി അംഗങ്ങള്‍ എതിര്‍ത്തത്. തെരഞ്ഞെടുപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്നാണ് സര്‍ക്കാര്‍ല വാദം. ഇരട്ട വോട്ട് തടയാന്‍ ഭേദഗതി മൂലം കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!