നോർത്ത് മലബാർ സെന്റെറുകളുടെ പ്രവർത്തനത്തിന് (കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ്) നേതൃത്വം വഹിക്കുന്നതിനു വേണ്ടി കാഞ്ഞങ്ങാട് രാജ് റസിഡൻസിൽ വച്ച് നടന്ന ശുശ്രൂഷൻകൻമാരുടെയും സഭ പ്രതിനിധികളുടെയും മീറ്റിങ്ങിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പിയുടെ അധ്യക്ഷതയിൽ നേതൃത്വനിരയിൽ പ്രവർത്തിക്കുന്ന കർത്തൃദാസൻമാരായ പാസ്റ്റർ റ്റി.എം. കുരുവിള, പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ ജേക്കബ് മാത്യൂ എന്നിവരുടെ സാന്നിധ്യത്തിൽ നോർത്ത് മലബാറിലെ സഭകളുടെ വിശാലതയ്ക്കും പ്രവർത്തനത്തിനും ആയി ഒരു ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നു.
പാസ്റ്റർ ചെറിയാൻ വർഗീസ്, പാസ്റ്റർ ഷിബു മാത്യൂ , പാസ്റ്റർ ലിജോ ജോസഫ് , പാസ്റ്റർ ഷിബു വർഗ്ഗീസ് എന്നീവർ ഈ സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, കൂടാതെ പാസ്റ്റർ എബ്രഹാം കുരിയാക്കോസ് , ഇവാ: റോയി എലിയാസ്, ചാർളി മാത്യൂ , റോജർ അഗസ്റ്റിൻ എന്നിവരെ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
തുടർന്ന് നോർത്ത് മലബാർ റീജിയന്റെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.