കെ റെയില്‍ സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം: ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം

കെ റെയില്‍ സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം: ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം

കൊല്ലം : കെ റെയില്‍ പദ്ധതിക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം. കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടി​യം വ​ഞ്ചി​മു​ക്കി​ലാ​ണ് സം​ഭ​വം ഉണ്ടായത്. സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി കല്ലിടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വീട് നഷ്ടപ്പെടുമെന്ന് അറിഞ്ഞ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

കെഎസ്ആര്‍ടിസി മുന്‍ ഉദ്യോഗസ്ഥനും ഭാര്യയും മകളും അടങ്ങുന്ന കുടുംബമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്ററുമായി നിന്ന കുടുംബത്തെ പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!