ഒരു കുട്ടിക്കുരങ്ങനെ പട്ടികള്‍ കൂട്ടം ചേര്‍ന്ന് കൊന്നതിന് കുരങ്ങന്മാര് പ്രതികാരം ചെയ്തത് 250 നായ്കളെ കൊന്നുകൊണ്ടാണ്.
കേട്ട് കേഴ്വി പോലുമില്ലാത്ത ഈ സംഭവം നടന്നത് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ്. മനുഷ്യരെക്കാള്‍ പ്രതികാരദാഹികളായി മാറി ഇവിടുത്തെ കുരങ്ങന്മാര്.
ഒരു കുരങ്ങിന് കുഞ്ഞിനെ നായ്ക്കള്‍ ചേര്‍ന്ന് കൊന്നതോടെ ‘കൊലപാതകങ്ങളുടെ’ ഒരു പരമ്പര തന്നെ ആരംഭിക്കുകയായി. അതോടെ കുരങ്ങന്മാര് പ്രതികാരദാഹികളായി കളത്തിലിറങ്ങി. പല ദിവസങ്ങളിലായി 250 നായകളെയാണ് കുരങ്ങന്മാര് ചേര്‍ന്ന് കൊന്നൊടുക്കിയത്.
കുട്ടിക്കുരങ്ങ് ചത്ത അന്നു മുതല്‍ കുരങ്ങന്മാര് നായകളെ നോട്ടമിട്ടു. നായ്ക്കളെ പിടികൂടി കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകും. എന്നിട്ട് അവിടെ നിന്ന് താഴേക്ക് വലിച്ചെറിയും.
ലാവല്‍, മജല്‍ ഗാവ് എന്നീ ഗ്രാമങ്ങളില്‍ ഒരു നായ പോലും ഇല്ലാതായപ്പോള്‍ ഗ്രാമവാസികള്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. ഒരു മാസത്തിനിടെ 250 ഓളം നായ്കളെ കൊന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വനം വകുപ്പിനെ വിവരം അറിയിച്ചുവെങ്കിലും ഒരു കുരങ്ങനെ പോലും പിടിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. വനം വകുപ്പ് തോറ്റതോടെ കുരങ്ങന്മാരുമായി നേരിട്ടൊരു ‘യുദ്ധത്തിനായി’ നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കയാണ്.
ഇതോടെ ഇവകള്‍ മനുഷ്യരെയും ആക്രമിക്കാന്‍ തുടങ്ങിയിരിക്കയാണ്. നായകളെ രക്ഷിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പലര്‍ക്കും പരുക്ക് ഏല്‍ക്കുകയുണ്ടായി.
അങ്ങനെ മനുഷ്യരും കുരങ്ങന്മാരും പട്ടികളുമൊക്കെയായി ഒരു ‘ഒരു കശപിശ’ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നു.






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.