കമ്മ്യൂണിസം മൂത്തപ്പോള്‍ ഉത്തര കൊറിയയില്‍ ചിരിക്ക് വിലക്ക്

കമ്മ്യൂണിസം മൂത്തപ്പോള്‍ ഉത്തര കൊറിയയില്‍ ചിരിക്ക് വിലക്ക്

ഇനിയൊരു 10 ദിവസത്തേക്ക് ഉത്തര കൊറിയയില്‍ ആരും ചിരിക്കാന്‍ പാടില്ല. ഡിസംബര്‍ 17 മുതലാണ് ചിരിക്ക് പൂട്ടിട്ടിരിക്കുന്നത്. അറിയാതെ ചിരിച്ചാലും കരയേണ്ടി വരുമെന്നുറപ്പ്. ചിരിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്താണെന്നറിയില്ല.

ചിരി വിലക്ക് വെറുതെ അല്ല. 2011 ഡിസംബര്‍ 17 ആണ് ഉത്തര കൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികം. അദ്ദേഹത്തിന്റെ മകന്‍ കിം ജോങ് ഇന്‍ ആണല്ലോ ഇപ്പോഴത്തെ കൊറിയന്‍ ഭരണാധികാരി. അതുകൊണ്ടാണല്ലോ അദ്ദേഹം ഉത്തരവിറക്കിയത്. ‘എന്റെ അപ്പന്‍ മരിച്ച ദിവസം ആരും ചിരിക്കാന്‍ പാടില്ല’ എന്ന്.

ഡിസംബര്‍ 27 വരെ ചിരി വിലക്കിനൊപ്പം മദ്യത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പലചരക്കു സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവ് ദിവസങ്ങള്‍ ആസ്വദിക്കുന്നതിനും വരെ വിലക്കുണ്ട്. ഉത്തര കൊറിയയില്‍ മുന്‍ കാലങ്ങളില്‍ ദു:ഖാചരണ വേളകളില്‍ മദ്യപിച്ച വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ‘പ്രത്യയശാസ്ത്ര കുറ്റവാളികള്‍’ ആക്കിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരില്‍ പലരെയും പിന്നെ’ ആരും കണ്ടിട്ടില്ല.

ദു:ഖാചരണവേളകളില്‍ സംസ്‌കാര ചടങ്ങുകളോ ജന്മദിനാശംസകളോ നടത്താനും അനുവാദമില്ല. എന്നാല്‍ കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഗീത കച്ചേരിയും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കുമത്രേ. ഇല്ലിന്റെ പേരുള്ള ‘ കിം ജോങ്ങി ലിയ’ പൂക്കളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!