കേസുമായി നടക്കുന്നവർ ഓർക്കുക നിങ്ങൾ  തോറ്റു പോകും : നിങ്ങൾ സഭയുടെ മുഖ്യധാരയിലേക്ക് മടങ്ങി വരണം: അഡ്വ. ജോൺ മാത്യു

കേസുമായി നടക്കുന്നവർ ഓർക്കുക നിങ്ങൾ തോറ്റു പോകും : നിങ്ങൾ സഭയുടെ മുഖ്യധാരയിലേക്ക് മടങ്ങി വരണം: അഡ്വ. ജോൺ മാത്യു

( പാസ്റ്റർ പി.എസ് ഫിലിപ്പിന്റെ സംസ്കാര ശൂശ്രൂഷാ വേളയിൽ ഇന്നത്തെ ഏ.ജി യുടെ അവസ്ഥ കണ്ടിട്ട് വേദനയോടെ അഡ്വ. ജോൺ മാത്യു നടത്തിയ പ്രസംഗം)

”ഒരു 50 കൊല്ലത്തിനു മുമ്പേ തന്നെ സാറിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ഒരു പത്തിരുപതു കൊല്ലം മുമ്പ് അദ്ദേഹത്തെ നേരിൽ കണ്ടു. അദ്ദേഹം കൊടുമണിൽ ഒരു സുവിശേഷ പ്രസംഗത്തിനു വന്നപ്പോൾ ഞാൻ പോയി അദ്ദേഹത്തെ കണ്ടു. കേട്ടതിൽ ഉപരിയായിട്ടു അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ ഒരു വലിയ പേഴ്സനാലിറ്റിയെ കണ്ടുമുട്ടുകയായിരുന്നുവെന്ന് തോന്നി.

2011 മുതലാണ് കൂടുതലായിട്ട് അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാനും ഞങ്ങൾ തമ്മിൽ ദിവസം പ്രതി എന്ന രീതിയിൽ സംസാരിക്കാനും ആശയങ്ങൾ പങ്കിടാനുമൊക്കെ ഇടയായത്. കഴിഞ്ഞ ശനിയാഴ്ച മുതൽ തന്നെ ഓൺലൈനായി നടക്കുന്ന മീറ്റിംഗുകളിൽ എപ്പോഴെങ്കിലുമൊക്കെ ഞാൻ അദ്ദേഹത്തെക്കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പറഞ്ഞ നല്ല വാക്കുകൾ ഓർക്കുന്നു. അതിനെയൊക്കെ ഞാൻ എൻഡോഴ്സ് ചെയ്യുന്നു. ഒരു ഭക്തൻ എന്ന രീതിയിലോ ഒരു ആത്മീയ നേതാവ് എന്നുള്ള രീതിയിലോ ഞാൻ ഒന്നും അനുസ്മരിക്കുന്നില്ല. പക്ഷെ എനിക്ക് ഒന്നു രണ്ടു കാര്യങ്ങൾ അദ്ദേഹത്തെ കുറിച്ച് പറയേണ്ടിയിരിക്കുന്നു, അദ്ദേഹം ഒരു ഭരണാധികാരി എന്ന രീതിയിൽ. 2011-ൽ ചില കേസുകൾ സഭയ്ക്ക് എതിരെ ഉണ്ടായി. ആ സമയത്ത് എനിക്ക് അതിൽ ഇടപ്പെടേണ്ടതായി വന്നു. ആ സമയത്ത് അധികാരികൾ ഒരു പത്ത് ദിവസത്തെ സമയം തന്നു . ഈ ഓർഗനൈസേഷനെ കുറിച്ച് അവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ എനിക്ക് അന്നേരം ഒന്നും അറിയില്ലായിരുന്നു. ഏതായാലും സാർ മൂന്ന് ദിവസത്തിനകമായിട്ട് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ 25 വർഷത്തെ ഓഡിറ്റേഡ് അക്കൗണ്ട്‌ സ്റ്റേറ്റ്മെന്റസ് – മിനിട്ട്സ് എന്നിവ എന്റെ ഓഫിസിൽ എത്തിച്ചുതന്നു.

മൂന്നു ദിവസത്തിനകം പുനലൂരിൽ നിന്ന് മാത്രമല്ല, ബാംഗ്ലൂരിൽ നിന്നോ, ചെന്നൈയിൽ നിന്നോ പല സ്ഥലങ്ങളിൽ നിന്നോ അദ്ദേഹം കളക്ട് ചെയ്ത് എത്തിച്ചു. അത് എനിക്ക് പഠിച്ച് അധികാരികൾക്കു മുമ്പിൽ എത്തിക്കുവാൻ സാധിച്ചു. ചില ചാനലുകൾ സംശയത്തോടെ നമുക്ക് എതിരായിട്ടുള്ള വാർത്തകൾ കൊടുത്തുകൊണ്ടിരുന്നു. അവരുടെ എഡിറ്റേഴ്സിനെ വിളിച്ചിട്ട് അത് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാൻ എനിക്ക് സാധിച്ചു. രണ്ടാമത് അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യം എനിക്ക് മനസിലായത് ഇവിടെ പുനലൂരിൽ ഒരു കേസ് നടക്കുമ്പോഴാണ്. അതിനു ഒരു വക്കിലിനെ നമ്മൾ ചുമതലപ്പെടുത്തിയിരുന്നു. എനിക്കും അതിനെക്കുറിച്ച് അറിയാമായിരുന്നു.

എന്തുകൊണ്ടോ വക്കീൽ ഇല്ലാത്ത സമയത്ത്, ഇല്ലെങ്കിൽ വക്കീലിനു അതിനെ കുറിച്ച് അറിയാൻ വയ്യാതിരുന്ന സമയത്ത് കേസ് വിളിച്ചു. നമുക്ക് എതിരായിട്ട് ഒരു ഓർഡർ വന്നു. അതായത് ബാങ്ക് അക്കൗണ്ടുകളൊക്കെ മരവിപ്പിച്ച് കൊണ്ടുള്ളതായിരുന്നു ആ ഓഡർ. വക്കീലത് അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ചു. അന്നേരം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒരു കാര്യം ചെയ്യുക. ഓർഡർ കോടതി പസ്സാക്കിയതല്ലേയുള്ളു. അത് കോടതിയിൽ കമ്മ്യുണിക്കേറ്റ് ചെയ്യണമല്ലോ? അപ്പോൾ മുതലല്ലേ നമുക്കതിന്റെ ബാദ്ധ്യത വരുന്നുള്ളു. പക്ഷെ, എതിരാളികൾ അതിനു മുമ്പ് തന്നെ, വക്കീൽ അറിയുന്നതിന് മുമ്പ് തന്നെ ആ ഓർഡർ വാങ്ങി എടുത്തു.

അന്ന് മൂന്ന് മണിയായപ്പോൾ ഓഫീസിൽ കൊണ്ട് കൊടുത്തു. പക്ഷെ ഞാൻ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഞാനദ്ദേഹത്തോട് പറഞ്ഞില്ല. കാരണം അദ്ദേഹത്തെ വിഷമിപ്പിക്കേണ്ടാ എന്നു കരുതി. ഈ സമയം അദ്ദേഹം കല്യാണ ആവശ്യങ്ങൾക്കോ മറ്റോ കോഴഞ്ചേരിയോ പുല്ലാടോ പോയിരിക്കയായിരുന്നു. മൂന്നു മണിക്ക് ഇവിടുന്നു വിവരം അറിയിച്ചു. അദ്ദേഹം എന്നെ വിളിച്ചു. സാറിന്റെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചാണ് ഞാൻ പറയാതിരുന്നത്. സാരമില്ല. നമുക്ക് നാളെ രാവിലെ അത് കോടതിയിൽ ചെന്നു പറയാം. അത് സസ്പെൻഡ് ചെയ്തു വാങ്ങിക്കാം എന്ന് ഞാൻ പറഞ്ഞു.

ഫിലിപ്പ് സാര്‍ നേരെ വക്കീലാഫിസിൽച്ചെന്നു. വക്കീൽ ആകപ്പാടെ വിഷമിച്ചിരിക്കയാണ്. പക്ഷെ, ഫിലിപ്പ് സാർ ചെന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. സാർ ഓഫീസിൽ നിന്ന് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു. സഭയുടെ വക്കീലായ അസ്വ. പ്രശാന്ത് അതൊരു ദൈവമനുഷ്യനാണെന്ന് എന്നോട് വിളിച്ചു പറഞ്ഞു. പിറ്റെ ദിവസം രാവിലെ തന്നെ കോടതിയുടെ ശ്രദ്ധയിൽ ഇതുപെടുത്തിയപ്പോൾ, ആ ഓഡർ സസ്പെൻഡ് ചെയ്തു കളഞ്ഞു. പിന്നീട് പലരും ഇങ്ങനെ നിരന്തരമായിട്ട് സഭക്കു എതിരെ കേസ് കൊടുത്തിട്ടുണ്ടെങ്കിലും അവർക്ക് ജയിക്കാൻ പറ്റിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ദിവസവും തോറ്റു കൊണ്ടിരിക്കുന്നു.

ഒരു കാര്യം കൂടെ പറയാനുണ്ട്. അത് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഒരു ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനെ കുറിച്ചാണ്. അത് 2012 -ലോ മറ്റോ ആയിരുന്നു. അന്ന് എന്നെ സാർ ഓഫിസിലേക്ക്പറഞു വിട്ടു. ഐആര്‍എസ് ഓഫീസറോട്‌ കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് കണക്കു കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അല്പം സമയം കൂടെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. ഒരു ചാർട്ടേഡ് അക്കൗണ്ടറുമായി കൺസൾട്ട് ചെയ്യണം. അല്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ വിളിച്ചു വരുത്താം. രണ്ടാഴ്ചത്തെ സമയം തന്നു.

കുറെ ദിവസം കഴിഞ്ഞപ്പോൾ ഫിലിപ്പ് സാർ ചാർട്ടേഡ് അക്കൗണ്ടന്റുമായിട്ടു അവിടെ വന്നു. ഫിലിപ്പ് സാറിന്റെ പേഴ്സനാലിറ്റി കണ്ടപ്പോൾ, ആ ഉദ്യോഗസ്ഥൻ ചാർട്ടേഡ് അക്കൗണ്ടന്റിനോടും വക്കീലിനോടും സംസാരിച്ചില്ല. ഫിലിപ്പ് സാർ ചെറുതായിട്ട് കാര്യം പറഞ്ഞു തുടങ്ങി. വളരെ താഴ്മയോടെ ആ ഉദ്യോഗസ്ഥനെ ഓരോ കാര്യങ്ങളും അസംബ്ലീസ് ഓഫ് ഗോഡിന്റെ സഭകളും സഭയുടെ വരുമാനവും കാര്യങ്ങളൊക്കെപറഞ്ഞു കൊടുത്തു. ഉദ്യോഗസ്ഥന് പൂർണ്ണ തൃപ്തിയായി. ഫിലിപ്പ് സാറിന്റെ മൊഴി അങ്ങേര് റിക്കോർഡ് ചെയ്തിട്ടു പോയ്ക്കോളാൻ പറഞ്ഞു. പിന്നെ പലരും പരിശ്രമിച്ച് പരാതികളൊക്കെ കൊടുത്തെങ്കിലും ആ ഭാഗത്ത് ഒരു അന്വേഷണങ്ങളും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥന്മാർക്ക് പൂർണ്ണതൃപ്തിയായി. വക്കീലിന്റെയോ, ചാർട്ടേഡ് അക്കൗണ്ടന്റിന്റെയോ മെച്ചം കൊണ്ടല്ല, ഫിലിപ്പ് സാറിന്റെ താഴ്മയോടെ വിനയത്തോടെ ഉള്ള ഇടപ്പെടൽ കൊണ്ടാണ് അത് സാധിച്ചത്.

അങ്ങനെ ഫിലിപ്പ് സാറിന്റെ ആ നേതൃപാടവത്തെ, അദ്ദേഹത്തിന്റെ ശുശ്രൂഷാ കാലയളവിൽ സഭക്കുണ്ടായ നേട്ടങ്ങളെ ഞാൻ ഓർക്കുന്നു. ഏറ്റവും അവസാനമായി പറന്തൽ ഭൂമി വാങ്ങൽ, അത് സാറിന്റെ മാത്രം അദ്ധ്വാനമാണ്. നമ്മുടെ ആരുടേയും അദ്ധ്വാനമല്ല. നമ്മളിൽ ചിലരൊക്കെ സ്തോത്രക്കാഴ്ചകൾ കൊടുത്തു കാണുമായിരിക്കും. പക്ഷേ അത് അതിന്റെ ആലോചന തുടങ്ങിയ കാലം മുതൽ കേരളത്തിലങ്ങോളമിങ്ങോളം ഇന്ത്യയിൽ അങ്ങോളമിങ്ങോളം ലോകത്തിന്റെ പല ഭാഗങ്ങളിൽ അദ്ദേഹം നടന്നു പണം കളക്ട് ചെയ്തു. അതിനെതിരായിട്ടും കുറേ ആരോപണങ്ങൾ നമ്മുടെ സഹോദരങ്ങൾ നടത്തുന്നുണ്ട്. അവരോട് എനിക്ക് ഒരു അപേക്ഷയെയുള്ളു. നിങ്ങൾ ഇത് നിർത്തണം. നിങ്ങൾ ജയിക്കത്തില്ല. നിങ്ങൾക്ക് ആരോപണങ്ങൾ പറയാം എന്നേയുള്ളു. തോറ്റു പോകും. നിങ്ങൾ മുഖ്യധാരയിൽ സഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കണം എന്നേ എനിക്ക് ആവശ്യപ്പെടാനുള്ളു.

എന്റെ അനുശോചനം ഫിലിപ്പ് സാറിന്റെ പ്രിയ കുടുംബാംഗങ്ങളോടും അസംബ്ലീസ് ഓഫ് ഗോഡ് നേതൃത്വത്തോടും ഞാൻ അറിയിക്കുന്നു. ദൈവം എല്ലാവരെയും സഹായിക്കട്ടെ!”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!