പി.എസ്. ഫിലിപ്പ് സാറിന്റെ ഭൗതീക ശരീരം സംസ്‌കരിച്ചു.

പി.എസ്. ഫിലിപ്പ് സാറിന്റെ ഭൗതീക ശരീരം സംസ്‌കരിച്ചു.

റവ. പോൾ തങ്കയ്യ അവസാനഘട്ട ശുശ്രൂഷകൾ നടത്തുന്നു. ഡോ. കെ. ജെ. മാത്യു സമീപം.

പുനലൂർ:  നിത്യതയിൽ പ്രവേശിച്ച അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്.ഫിലിപ്പിന്റെ ഭൗതീക ശരീരം ഇന്ന് വൈകിട്ട് സംസ്‌ക്കരിച്ചു.

ഏ. ജി. ഓഫീസ്  ഗ്രൗണ്ടിൽ തയാറാക്കിയ പന്തലിൽ രാവിലെ 9 മണിക്ക് സംസ്ക്കാര ശുശ്രൂഷ ആരംഭിച്ചു. ഫിലിപ്പ് സാറിന്റെ ലഘു ജീവചരിത്രം ഡിസ്ട്രിക്ട്‌ സി.എ. പ്രസിഡന്റും ക്രൈസ്തവചിന്ത എഡിറ്റേഴ്‌സ് ബോർഡംഗവുമായ പാസ്റ്റർ സാം യു .ഇളമ്പൽ അവതരിപ്പിച്ചു. എസ്.ഐ.ഏ. ജി. ജനറൽ സെക്രട്ടറി. റവ. ഡോ. കെ.ജെ. മാത്യു, മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി. വി. പൗലോസ് എന്നിവർ നേതൃത്വം വഹിച്ചു. എസ്.ഐ.ഏ.ജി. അസിസ്റ്റന്റ് സൂപ്രണ്ട് റവ. പോൾ തങ്കയ്യ അവസാനഘട്ട ശുശ്രൂഷകൾ നടത്തി. എസ്.ഐ.ഏ. ജി. ജനറൽ സൂപ്രണ്ട് റവ. ഡോ. വി.ടി.എബ്രഹാം  റവ. ജോൺസൺ വർഗ്ഗീസ് (ബാംഗ്ലൂർ) എന്നിവർ മുഖ്യസന്ദേശം നൽകി.

സഭാനേതാക്കന്മാർ, രാഷ്ട്രീയ- സാമൂഹിക പ്രതിനിധികൾ അന്ത്യോപചാരം അർപ്പിച്ചു.  ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ സഭാനേതാവിന് അന്ത്യാഞ്ജലി ആർപ്പിക്കുവാൻ എത്തിച്ചേർന്നു. റവ. ടി. ജെ.സാമുവൽ, ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ. എൻ.റസ്സൽ,
പ്രസ്ബിറ്റർമാർക്കുവേണ്ടി പാസ്റ്റർ തോമസ് മാത്യു, അഡ്വ.ജോൺ മാത്യു, പാസ്റ്റർമാരായ സാം ജോർജ്ജ്, വി.എ. തമ്പി, ഡോ.ജയ്സൺ തോമസ്സ്, സി.സി.തോമസ്സ് എന്നിവരും അനുശോചനം അറിയിച്ചു.

മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സർക്കാരിനും വേണ്ടി ധനകാര്യമന്ത്രി ബാലഗോപാൽ സംസാരിച്ചു. കൂടാതെ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കായികവകുപ്പ് മന്ത്രി ചിഞ്ചു റാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ. മാരായ ഗണേഷ്കുമാർ, പി.എസ്.സുപാൽ എന്നിവരും അനുശോചിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചിരുന്നു.

ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ. എൻ.റസ്സൽ അനുശോചന പ്രസംഗം നടത്തുന്നു.

ക്രൈസ്തവചിന്ത എഡിറ്റോറിയൽ ബോഡ് അംഗങ്ങളായ അനീഷ്.എം.ഐപ്പ്, ഷാജി ആലുവിള, കോഡിനേറ്റേഴ്‌സ് ഡേവിഡ് ജോൺ, സിജു സ്കറിയ, മാത്യു ജോൺ എന്നിവരും പങ്കെടുത്തു. ഏ. ജി. മലബാർ ഡിസ്ട്രിക്ടിൽ നിന്നും എക്സിക്യൂട്ടീവ്  അംഗങ്ങൾ മറ്റു പ്രസ്‌ബറ്റർമാർ ഉൾപ്പടെയുള്ള ശുശ്രൂഷകന്മാരും  മറ്റനേകം വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു.

വൈകിട്ട് നാലു മണിയോടു കൂടി ബഥേൽ ബൈബിൾ കോളേജിന്റെ മൂസവരിക്കുന്നിൽ തയ്യാറാക്കിയ കല്ലറയിൽ  ഭൗതീകശരീരം സംസ്‌ക്കരിച്ചു.

വാർത്ത: ഷാജി ആലുവിള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!