കൊച്ചി ഇന്റര്‍നാഷണല്‍ വിമാനകമ്പനി കുതിക്കുകയാണ് ഉയരങ്ങളിലേക്ക്. കൊവിഡ് പ്രതിസന്ധിക്കിടയിലും വന്‍ വളര്‍ച്ചയാണ് സിയാല്‍ നേടിയത്. നിലവില്‍ പ്രതിദിനം 150 ല്‍ അധികം സര്‍വ്വീസുകളുമായി കൊവിഡിന് മുമ്പുള്ള വളര്‍ച്ചയിലേക്ക് അടുക്കുകയാണ് സിയാല്‍.
നെടുംബാശ്ശേരിയില്‍ നിന്നും മൂന്നു മാസത്തിനിടെ 6,73,238 ആളുകള്‍ യാത്ര ചെയ്തു. ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.
മൂന്ന് മാസത്തെ കാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്. വിമാനത്താവളത്തെ സുരക്ഷിതമായ യാത്രാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് ഈ സ്ഥിരമായ വളര്‍ച്ചയുടെ കാരണം.
2021 ഡിസംബറില്‍ 10 ന് 154 വിമാനങ്ങള്‍ നെടുംബാശ്ശേരിയില്‍ എത്തി. അന്ന് 23,029 യാത്രക്കാര്‍ വന്നു പോയി. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ ട്രാഫിക് നിരക്കാണിത്.
ഗള്‍ഫിലേക്ക് മാത്രം ആഴ്ചതോറും 182 സര്‍വ്വീസുകള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ യു.കെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കും സര്‍വ്വീസുകള്‍ സിയാലില്‍ നിന്നുണ്ട്. 20 മാസത്തെ ഇടവേളയ്ക്ക് ശേഷം സിങ്കപ്പൂരിലേക്കും സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പാലിക്കാനായി അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പരിശോധനാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരേ സമയം 700 കൊവിഡ് പരിശോധനകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ആഗമന ഭാഗത്ത് ഒരുക്കിയിട്ടുണ്ട്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.