പി.എസ്.ഫിലിപ്പ് സാറിന്റെ സംസ്ക്കാരം നാളെ പുനലൂർ മൂസവരിക്കുന്നിൽ.

പി.എസ്.ഫിലിപ്പ് സാറിന്റെ സംസ്ക്കാരം നാളെ പുനലൂർ മൂസവരിക്കുന്നിൽ.

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് സാറിന്റെ സംസ്‌ക്കാരം നാളെ (17.12.”21) പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ മൂസവരിക്കുന്നിൽ നടക്കും.

സഭ ആസ്ഥാനത്ത് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംസ്ക്കാര ശുശ്രൂഷയ്ക്ക് അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ. ഡോ.ഡി.മോഹൻ നേതൃത്വം വഹിക്കും. എസ്.ഐ.ഏ.ജി. ജനറൽ സൂപ്രണ്ട് റവ. ഡോ. വി.ടി.എബ്രഹാം, അസിസ്റ്റന്റ് സൂപ്രണ്ട് റവ. പോൾ തങ്കയ്യ, ജനറൽ സെക്രട്ടറി റവ. ഡോ.കെ.ജെ.മാത്യു, റവ. ജോൺസൺ വർഗ്ഗീസ്, മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി.വി.പൗലോസ് ട്രഷാർ റവ.എ.രാജൻ, എന്നിവർ ശുശ്രൂഷ സഹകാരികൾ ആയിരിക്കും.

ഇന്ന് (16.12.”21) വൈകിട്ട് 5 മണിക്ക് ബെഥേൽ കോളേജിന്റെ ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മൃതശരീരം രാത്രി 9 ന് സ്വഭവനത്തിൽ എത്തിച്ച് നാളെ രാവിലെ 8.30 വരെ പൊതുദർശനത്തിന് വെയ്ക്കും. നാളെ രാവിലെ 9 ന് അന്തിമ ശുശ്രൂഷ സഭാ ആസ്ഥാനത്ത് ആരംഭിക്കുന്നതാണ്‌.

വിവിധ സഭാനേതാക്കന്മാർ, രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക നേതാക്കന്മാരും പങ്കെടുത്ത് അന്ത്യമോപചാരം അർപ്പിക്കും. ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ സഭാനേതാവിന് ആദരവ് അർപ്പിച്ച് അന്ത്യ യാത്രാ മൊഴി നൽകുവാൻ എത്തിച്ചേരും.

ശുശ്രൂഷകൾക്ക് ശേഷം വിലാപയാത്രയായി മൃതശരീരം പുനലൂർ ബഥേൽ ബൈബിൾ കോളേജിലേക്ക് കൊണ്ടു പോകും. അവിടെവെച്ചുള്ള അവസാന ഘട്ട ശുശ്രൂഷയ്ക്കു ശേഷം രണ്ടു മണിയോടു കൂടി മൂസവരിക്കുന്നിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്‌കരിക്കും.

ഭാര്യ. ലീലാമ്മ ഫിലിപ്പ് (പുനലൂർ നേടിയാകാലയിൽ കുടുംബാംഗം)
മക്കൾ. റേച്ചൽ(യൂ.എസ്.എ), സൂസൻ(യൂ എ. ഇ), സാമുവേൽ(ആസ്‌ട്രേലിയ), ബ്ലസി(സൗദി),
മരുമക്കൾ. ലിജി കുര്യൻ,(യൂ.എസ്.എ), റെനി,(യൂ.എ. ഇ), പ്രിൻസി(ആസ്‌ട്രേലിയ), ക്രിസ്റ്റഫിൽ(സൗദി).

(ഷാജി ആലുവിള)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!