പേര് ചൊല്ലി വിളിക്കുന്ന ഫിലിപ്പ് സാര്‍.

പേര് ചൊല്ലി വിളിക്കുന്ന ഫിലിപ്പ് സാര്‍.

വിശ്വാസ സമൂഹത്തെ മുഴുവനായി കണ്ണീരിലാഴ്ത്തിയ ഒരു വാര്‍ത്തയായിരുന്നു ഫിലിപ്പ് സാറിന്റെ വേര്‍പാട്. ഒരു പുരുഷായുസ് മുഴുവന്‍ ദൈവസഭയ്ക്ക് വേണ്ടി വിനിയോഗിച്ച ദൈവഭൃത്യനായിരുന്നു അദ്ദേഹം.

അസംബ്‌ളീസ് ഓഫ് ഗോഡ് സമൂഹത്തിന് മാത്രമല്ല ഈ നഷ്ടം. സഭയ്ക്ക് പുറത്തുള്ളവരുമായും അഗാധമായ സ്‌നേഹബന്ധം തനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സംസാരരീതിയും പ്രസംഗശൈലിയും പെരുമാറ്റവും ഏവര്‍ക്കും പ്രിയങ്കരമായിരുന്നു. തികച്ചും ഒരു മാതൃകാ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്.

ചെറിയവരോടും വലിയവരോടും വിഭാഗ വ്യത്യാസമെന്യേ വിനയത്തോടെ പെരുമാറിയിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും പേര് ഓര്‍ത്തിരുന്ന്‌ പരിചയം പുതുക്കാനുള്ള കഴിവ് അദ്ദേഹത്തില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.

നല്ലൊരു പ്രഭാഷകനും വേദദ്ധ്യാപകനും പരിഭാഷകനും സഭാ നേതാവും സംഘാടകനുമായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ ഫിലിപ്പ് സാറുമായി പരിചയപ്പെട്ടാല്‍ അത് നമുക്കൊരു പുത്തന്‍ അനുഭവം തന്നെയായിരിക്കും. ജീവിതത്തില്‍ ഒരിക്കലും നാമത് മറക്കുകയില്ല.

പറന്തലില്‍ ആറ് ഏക്കര്‍ സ്ഥലം ഏ.ജിയ്ക്കായി വാങ്ങിയതിന്റെ മുഴുവന്‍ പ്രശംസയും അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. സ്ഥലം വാങ്ങുന്ന കാര്യം പുനലൂര്‍ കണ്‍വന്‍ഷനില്‍ താന്‍ പ്രഖ്യാപിച്ചപ്പോള്‍ ‘ഇത് നടക്കുമോ എന്ന് പലരും’ സംശയിക്കുകയുണ്ടായി. എന്നാല്‍ അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തിന് തന്റെ അഗ്രഹപ്രകാരമുള്ള ഭൂമി വാങ്ങാന്‍ സാധിച്ചു. ഇത് തന്റെ ദൃഢനിശ്ചയത്തിന്റെ തെളിവ് തന്നെയാണ്. പലരും എതിര്‍ത്തിട്ടും ദൈവം തനിക്ക് നല്‍കിയ വെളിപ്പാടായിരുന്നു ഇതെന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തെ ദൈവം മാനിച്ചു എന്നതാണ് സത്യം. ലോകമെമ്പാടുമുളള മലയാളി ഏജി സമൂഹത്തിന് അഭിമാനാര്‍ഹമായ നേട്ടമാണിതെന്ന കാര്യത്തില്‍ സംശയമില്ല.

അദ്ദേഹത്തിന്റെ നല്ല മാതൃകകള്‍ വരും തലമുറയ്ക്ക് ചോദനമായിത്തീരട്ടെ എന്ന് ആശിക്കുന്നു. സാറിന്റെ കുടുംബാംഗങ്ങളെയും മലയാളം സിസ്ട്രിക്ട് ഏ.ജി സമൂഹത്തെയും ദൈവം ആശ്വസിപ്പിക്കട്ടെ.

മോന്‍സി ന്യൂയോര്‍ക്ക്
നാഷണല്‍ സെക്രട്ടറി, AGIFNA സില്‍വര്‍ ജൂബിലി കോണ്‍ഫ്രന്‍സ്
ഫിലദെല്‍ഫിയ 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!