കേരളം യൂണിക് തണ്ടപ്പേരിലേക്ക്; സര്‍ക്കാര്‍ വിജ്ഞാപനമായി

കേരളം യൂണിക് തണ്ടപ്പേരിലേക്ക്; സര്‍ക്കാര്‍ വിജ്ഞാപനമായി

യുനിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന ഇന്‍ഡ്യയിലെ ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങി കേരളം.

സംസ്ഥാനത്തെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സര്‍കാര്‍ പുറപ്പെടുവിച്ചു. ഭൂമി ഉടമയില്‍ നിന്ന് സമ്മതപത്രം വാങ്ങിയ ശേഷമാണ് ആധാറുമായി വിവരങ്ങള്‍ ബന്ധിപ്പിക്കുക.

സംസ്ഥാനത്ത് യുനിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. സംവിധാനം നിലവില്‍ വരുന്നതോടെ ഒരാളുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച കൃത്യമായ വിവരം സര്‍കാരിന് ലഭിക്കും.

ഭൂമി വിവരങ്ങളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആഗസ്റ്റ് മാസം 23-ാം തിയ്യതി കേന്ദ്രസര്‍കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍കാരിന്റെ വിജ്ഞാപനം.

യുനിക് തണ്ടപ്പേര്‍ സംവിധാനം നടപ്പാകുന്നതോടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. ഇതോടെ രാജ്യത്ത് ആദ്യമായി യുനിക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!