റവ. ഡോ. പി.എസ്. ഫിലിപ്പിന്റെ സംസ്കാരം വെള്ളിയാഴ്ച

റവ. ഡോ. പി.എസ്. ഫിലിപ്പിന്റെ സംസ്കാരം വെള്ളിയാഴ്ച

പുനലൂർ: ശനിയാഴ്ച അന്തരിച്ച അസംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പിന്റെ സംസ്കാര ശുശ്രുഷ ഡിസംബർ 17 വെള്ളിയാഴ്ച പുനലൂരിൽ നടക്കും.

പുനലൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം ഉള്ള എ.ജി. ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ ആണ് പൊതുദർശനത്തിനും ശുശ്രുഷകൾക്കും ഉള്ള ക്രമീകരണം ചെയ്യുന്നത്. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് കമ്പസ്സിൽ ഭൗ‌തീക ശരീരം സംസ്കരിക്കും.

ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി.വി. പൗലോസ്, എസ്.ഐ.എ.ജി. ജനറൽ സെക്രട്ടറി റവ. ഡോ. കെ.ജെ. മാത്യു ഡിസ്ട്രിക്ട് കമ്മിറ്റി അംഗം റവ. എ. രാജൻ തുടങ്ങിയവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

സാം ഇളമ്പൽ
(ക്രൈസ്തവ ചിന്ത എഡി. ബോർഡംഗം )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!