മുല്ലപ്പെരിയാര്‍ ഡാം: നാം അടിമകള്‍-5

മുല്ലപ്പെരിയാര്‍ ഡാം: നാം അടിമകള്‍-5

അഡ്വ. റസ്സല്‍ ജോയി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ 300 കി.മീ. ചുറ്റളവില്‍ വന്‍ പ്രഹരശേഷിയുള്ള 22 പ്രധാന ഭ്രംശമേഖലകള്‍ ഉള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കമ്പത്ത് നിന്ന് മുല്ലപ്പെരിയാര്‍ വഴി മറ്റൊരു ഭൂഗര്‍ഭ വിള്ളലുമുണ്ട്. ഈ ഭ്രംശമേഖലകളില്‍ ചെറുതും വലുതുമായ ഭൂചനങ്ങള്‍ക്ക് സാധ്യതയുണ്ട്.

റിക്ടര്‍ സ്‌കെയില്‍ 6.5 വരെ ഭൂചനത്തിന് സാധ്യതയുള്ള തേക്കടി, കൊടൈക്കനാല്‍ ഭ്രംശമേഖല മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 16 കി.മീ. മാത്രം അകലെയാണ്. മുല്ലപ്പെരിയാര്‍ മേഖലയില്‍ തന്നെ റിക്ടര്‍ സ്‌കെയില്‍ 6.5 വരെ തീവ്രതയുള്ള ഭൂചനത്തിന് സാധ്യതയുണ്ടെന്ന് ഐ.ഐ.ടി. റിപ്പോര്‍ട്ടിലുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണത്തില്‍ ഭൂചനത്തെ പ്രതിരോധിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല. അന്ന് അത്തരത്തിലുള്ള ഒരു സാങ്കേതിക ജ്ഞാനം ഉണ്ടായിരുന്നില്ല.

ഇടുക്കിയിലും മുല്ലപ്പെരിയാറിലും കൂടി 85 ടി.എം.സി. വെള്ളം ഉണ്ട്. മറ്റു താഴെയുള്ള ചെറുഡാമുകള്‍ കൂടി കണക്കിലെടുത്താല്‍ ഏകദേശം 100 ടി.എം.സി.യില്‍ കൂടുതല്‍ വെള്ളമുണ്ട്. 100 ടി.എം.സി. എന്നാല്‍ 100 കി.മീ. നീളം, 1 കി.മീ. വീതി, 100 അടി താഴ്ചയിലുള്ള വെള്ളമാണ്. ഇത്രയും വെള്ളം 850 മീറ്റര്‍ ഉയരത്തില്‍ നിന്ന് അറബിക്കടലില്‍ പതിച്ചാല്‍ അറബിക്കടലിലെ വെള്ളം ഭൂമിയുടെ എതിര്‍ദിശയിലേക്ക് മാറിക്കൊടുക്കേണ്ടി വരും.

പിന്നീട് ബാലന്‍സ് ചെയ്യാന്‍ വേണ്ടി ഒരു സുനാമി പോലെ തിരിച്ചുവന്ന് ലക്ഷദ്വീപും, മാലിദ്വീപുകളും, കേരളം മുഴുവനായും, കര്‍ണ്ണാടകയും തീരപ്രദേശങ്ങളും, ഗോവയും, മുംബൈയും നശിപ്പിക്കപ്പെടാനുള്ള ഒരു വലിയ സാധ്യതയും കാണുന്നുണ്ട്. അതാണ് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ചിന്തകനായ നോസ്ട്രഡാമസ് പ്രവചിച്ചത്. ഈ വിഷയം ഞാന്‍ മുന്‍പ്രധാനമന്ത്രി ദേവഗൗഡാജി മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രഹരശേഷി അമേരിക്ക, ഹിരോഷിമയിലിട്ട ബോംബിന്റെ 180 ഇരട്ടിയാണെന്ന് നാം മനസ്സിലാക്കണം. ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത ഇടുക്കി ഡാമിന്റെ ജലനിര്‍ഗ്ഗമന മാര്‍ഗ്ഗമായ കുളമാവ് ഡാമിന്റെ ഒരു ഭിത്തി ഒരു റോഡ് മാത്രമാണെന്ന് നാം ഞെട്ടലോടെ ഓര്‍ക്കണം.

നമ്മള്‍ അനിവാര്യമായ ഒരു മഹാദുരന്തത്തിന്റെ വക്കിലാണ്. നമ്മള്‍ അനിവാര്യമായ ഒരു മഹാദുരന്തത്തിന്റെ വക്കിലാണ്. നമ്മള്‍ നിസ്സാരവും അബദ്ധജഡിലവും യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളുമായി തിരക്കിലാണ്, ചര്‍ച്ചയിലാണ്. മുല്ലപ്പെരിയാര്‍ ഡാം ഇടുക്കി ഡാമുമായി ചേര്‍ന്ന് ഒരു അശനിപാതമായി നമ്മുടെമേല്‍, നമ്മുടെ മക്കളുടെ മേല്‍ പതിക്കുന്നതിന് മുമ്പ് നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ആറ് ജില്ലകളിലെ 50 ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ തലയ്ക്കു മേല്‍ ഡമോക്ലിസിന്റെ വാള്‍ പോലെ തൂങ്ങി നില്‍ക്കുന്നു മുല്ലപ്പെരിയാര്‍ ഡാം. തങ്ങളുടെ വിധിയെ പഴിച്ച് നിസ്സംഗതയോടെയും നിര്‍വ്വികാരതയോടെയും ജീവിതം മുന്നോട്ട് നയിക്കുവാന്‍ നമ്മള്‍ക്കാവുമോ?

വിധിയുടെ മുമ്പില്‍ പകച്ചു നില്‍ക്കാതെ അണക്കെട്ട് പൊട്ടിയൊഴുകുന്ന തരത്തില്‍ ഉജ്ജ്വലമായ ജനരോഷം ഇവിടെ ഉയര്‍ന്നു വരണം. ആ രോഷാഗ്നിയില്‍ അഴിമതിയുടെ ദന്തഗോപുരങ്ങള്‍ ഇവിടെ തകര്‍ന്നു വീഴണം. നമുക്ക് ഒരു പുലരി വേണം. സ്വാതന്ത്ര്യത്തിന്റെ, സമാധാനത്തിന്റെ ഒരു മഹാപുലരി. സേവ് കേരള ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട്, മുല്ലപ്പെരിയാര്‍ ഡാമിന്റെ ഡീകമ്മീഷനും,

ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന ഡാമുകള്‍ ഉണ്ടാക്കുന്ന പുതിയ ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു പുതിയ ഡാമിനും വേണ്ടിയുള്ള സേവ് കേരള ബ്രിഗേഡിന്റെ ഉദ്യമങ്ങളില്‍ കേരളത്തിലെ ബഹുജനങ്ങളും സംഘടനകളും കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഭാഗഭാക്കാകുന്നതും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുമായ കാലം വിദൂരമല്ല.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!