വിവാഹേതര ലൈംഗിക ബന്ധം ഗുരുതരമായ തെറ്റല്ലെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം വിവാദത്തില്‍

വിവാഹേതര ലൈംഗിക ബന്ധം ഗുരുതരമായ തെറ്റല്ലെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം വിവാദത്തില്‍

വത്തിക്കാന്‍ സിറ്റി : വിവാഹേതര ലൈംഗിക ബന്ധം ഗുരുതരമായ തെറ്റല്ലെന്നും ശാരീരിക പാപങ്ങളല്ല, അഹങ്കാരവും വെറുപ്പുമാണ് ഏറ്റവും വലിയ ശിക്ഷയര്‍ഹിക്കുന്ന പാപങ്ങളെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം വിവാദത്തില്‍.

ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ഇറ്റലിക്ക് മടങ്ങവെ വിമാനത്തില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ ഒരു ചോദ്യത്തിന് മറുപടിയായിയിട്ടാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാരീസ് ആര്‍ച്ച്‌ബിഷപ്പ് മൈക്കല്‍ ഓപെടിറ്റ് സ്ഥാനമൊഴിഞ്ഞതിനെകുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു പാപ്പായുടെ പ്രതികരണം. ശാരീരിക പാപങ്ങള്‍ ഏറ്റവും ഗുരുതരമായവയല്ലെന്നും അഹങ്കാരവും വെറുപ്പുമാണ് ഏറ്റവും വലിയ ശിക്ഷ അര്‍ഹിക്കുന്ന പാപങ്ങളെന്നുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം.

പാരീസ് ആര്‍ച്ച്‌ബിഷപ്പിന് ഒരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. എന്നാല്‍ അത് ഒരു പ്രണയമോ, ലൈംഗിക ബന്ധമോ ആയിരുന്നില്ലെന്നാണ് രൂപതാ അധികൃതര്‍ പറഞ്ഞത്. പക്ഷേ കിംവദന്തികള്‍ പരക്കുമ്പോള്‍ ഒരാള്‍ക്ക് തന്റെ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

അതിനാലാണ് താന്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ രാജി സ്വീകരിച്ചതെന്നും പോപ്പ് പറഞ്ഞു. ആറാമത്തെ കല്‍പ്പന ‘വ്യഭിചാരം ചെയ്യരുത് ‘ എന്നാണ് പറയുന്നത്. ഇത് വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്കാണ് ബാധകം. എന്നാല്‍ ഇത് ബ്രഹ്മചര്യം പാലിക്കാത്ത പുരോഹിതന്മാര്‍ക്കും ബാധകമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആറാം പ്രമാണത്തിന്റെ ലംഘനത്തെ മാര്‍പ്പാപ്പ ലഘൂകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സഭ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിന്റെ സൂചനകളാണ് പോപ്പ് നല്‍കുന്നതെന്നാണ് ഒരു വിഭാഗം പറയുമ്പോള്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് മറുവിഭാഗം സ്വീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!