ഏ. ജി. അടൂർ സെക്ഷൻ പവർ കോൺഫ്രൻസിന് ഇന്ന് തുടക്കം.

ഏ. ജി. അടൂർ സെക്ഷൻ പവർ കോൺഫ്രൻസിന് ഇന്ന് തുടക്കം.

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 മുതൽ 11 വരെ (വ്യാഴം, വെള്ളി, ശനി) സുവിശേഷ മഹായോഗം നടക്കും. “പവർ കോൺഫ്രൻസ്-2021” എന്ന പേരിൽ നടക്കുന്ന സമ്മേളനം അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ എല്ലാ ദിവസവും രാവിലെ 9.30 മുതൽ 1 വരെയാണ് നടക്കുന്നത്.

പാസ്റ്റർ. മാത്യു.കെ.വർഗ്ഗീസ്(പോലീസ് മത്തായി-തൃശൂർ), ബ്രദർ.സുരേഷ് ബാബു(തിരുവനന്തപുരം), റവ. ടി.ജെ.സാമുവൽ(പുനലൂർ), പാസ്റ്റർ ജോസ്.റ്റി. ജോർജ്ജ്(സെക്ഷൻ പ്രസ്‌ബിറ്റർ) എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്ക് പ്രിൻസ് ഡാനി അടൂർ നേതൃത്വം വഹിക്കും. സെക്ഷൻ കമ്മറ്റി നേതൃത്വം കൊടുക്കുന്ന സമ്മേളനം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!