സൈനിക ഹെലികോപ്റ്റര്‍  തകര്‍ന്നു; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു.

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു.

കുനൂര്‍: ഊട്ടി കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവതും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു.

ഇന്ന്‌ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ബിപിന്‍ റാവത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലഗിരിയിലെ കട്ടേരി വനമേഖലയില്‍ തകര്‍ന്നുവീണത്. 14 പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 13 പേരും കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. തകര്‍ന്നുവീണയുടനെ ഹെലികോപ്റ്ററില്‍ തീപിടിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകിട്ട് മരണം സ്ഥിരികരിക്കുകയായിരുന്നു. ബിപിന്‍ റാവതും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടത്‌.വെലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്‌. കുനൂരില്‍നിന്ന് വെലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്‍ന്ന് കുന്നില്‍ ചെരിവാണ് ഈ മേഖല..

ബിപിന്‍ റാവതിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

വ്യോമസേനയുടെ എം.ഐ 17വി.5 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!