മലയാള ത്തിലെ ആദ്യകാല ഹിന്ദി സിനിമാപ്പാട്ടുകാരൻ അന്തരിച്ച തോപ്പിൽ ആന്റോ ഒരു കാലത്ത് അങ്കമാലി ടൗണിൽ സുഹൃത്തുക്കൾക്കുമൊപ്പം മിക്ക ദിവസവും സന്നിഹിതനായിരുന്നു.
1970 കളിൽ ടിബി ജംഗ്ഷനിൽ അങ്കമാലിയിലെ ആദ്യത്തെ മ്യൂസിക് ക്ലബ്ബ് ‘ബാംഗ് ബീറ്റ്സി’ൻ്റെ പ്രാക്ടീസ് ചെയ്യുന്ന സമയത്തും പരിപാടികൾക്കും സ്ഥിരം ഉണ്ടായിരുന്നു.
ഞാൻ ക്ലബ്ബിന്റെ പ്രസിഡന്റ്. അതിലെ മുഖ്യഗായകൻ അന്തരിച്ച പ്രശസ്ത നടൻ ഭരത് പി.ജെ. ആൻ്റണിയുടെ നാടക സംഘത്തിലെ പാട്ടുകാരൻ അങ്കമാലി പുളിക്കൽ പി. ജെ. വർഗ്ഗീസ്. അന്ന് തബല വായിക്കുന്ന ചുമട്ടുതൊഴിലാളിയായിരുന്ന പി.കെ.ജോണിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത് വർഗ്ഗീസിന്റെ ബന്ധുവായ കൊച്ചാൻ്റിയായിരുന്നു. യേശുദാസിൻ്റെ തബലിസ്റ്റായിരുന്നു പച്ചാളത്ത്കാരൻ കൊച്ചാൻ്റി.
ഇവരെല്ലാം ചേർന്നുള്ളതാണ് സംഗീത സാന്ദ്രമായ സാധാരണ സായാഹ്നം. സൗഹൃദ ലഹരി മൂക്കുമ്പോഴേയക്കും ഞാൻ വീട്ടിൽ പോയിരിക്കും. ‘തോപ്പിലാൻ’ എന്ന് സുഹൃത്തുക്കൾ വിളിച്ച് വന്നിരുന്ന തോപ്പിൽ ആന്റോയുടെ അങ്കമാലിയിലെ പ്രധാന സഹായി ആയിരുന്നു മണപ്പറമ്പി ആൻ്റണി മാഷ്. നിവൃത്തികേട് വരുമ്പോൾ അങ്കമാലിക്കെത്തിയിരുന്ന ആന്റോ സന്തുഷ്ടനായിട്ടായിരിക്കും ഇടപ്പള്ളിയിലേക്ക് മടങ്ങുക.
കേരളത്തിലെ ഏറ്റവും തിരക്കേറിയ ഹിന്ദി ഗാനമേള പരിപാടിക്കാരനായി മാറിയ ആന്റോ ശ്രദ്ധയാകർഷിച്ചു വന്നത് സ്റ്റേജിൽ പാടുന്നതോടൊപ്പം കിഷോർ കുമാറിന്റെ സ്റ്റൈലിൽ ആടി ക്കൊണ്ടായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ആടിപ്പാടി പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയ കലാകാരൻ ആന്റോ ആണ്. അക്കാലത്ത് ആന്റോയ്ക്ക് അങ്കമാലി ഒരു ഇടത്താവളമായിരുന്നു. ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് അങ്കമാലി ഒരു ആശ്വാസകേന്ദ്രമായിരുന്നു.
എന്റെ പ്രിയ സുഹൃത്തിന് പ്രണാമം.

ജോസ് തെറ്റയില്‍
(മുന്‍ മന്ത്രി)



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.