ദൈവനിന്ദ ആരോപിച്ച് ഫാക്ടറി മാനേജരെ പാകിസ്ഥാനിൽ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു.

ദൈവനിന്ദ ആരോപിച്ച് ഫാക്ടറി മാനേജരെ പാകിസ്ഥാനിൽ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു.

ലാഹോർ: പാകിസ്ഥാൻ സീയോൻകോട്ട് ജില്ലയിൽ ദൈവനിന്ദയാരോപിച്ച് ശ്രീലങ്കൻ വസ്ത്ര ഫാക്ടറി മാനേജർ പ്രിയന്ത കുമാരയെ തീവ്രമതവാദികൾ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു. വെള്ളിയാഴ്ചയായിരുന്നു അതിദാരുണമായ സംഭവം പഞ്ചാബ് പ്രവിശ്യയിൽ നടന്നത്.

കുമാരയുടെ ഫാക്ടറി കെട്ടിടത്തിൽ തെഹ്‌രികെ ലബ്ബായിക് പാകിസ്ഥാൻ (ടി. എൽ. പി.) പാർട്ടിയുടെ പോസ്റ്റർ പതിച്ചിരുന്നത് കുമാര പറിച്ചെടുത്ത് ചവിറ്റു കൊട്ടയിൽ കളഞ്ഞു എന്നുള്ള വാർത്ത പരന്നതോടെയാണ് പ്രശ്‌നം ആരഭിച്ചത്. വാർത്തയറിഞ്ഞ് രോഷാകുലരായ നൂറുകണക്കിനാളുകൾ ഫാക്ടറിയിലേയ്ക്ക് ഇരച്ചെത്തി. ഇതിലേറെയും ടി. എൽ.പി. പ്രവർത്തകരായിരുന്നു.

ഫാക്ടറിയിൽ നിന്ന് കുമാരെയേ വലിച്ചിറക്കിയ സംഘം അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തുടർന്ന് പോലീസ് എത്തുംമുമ്പ് മൃതദേഹം കത്തിച്ചുകളഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീവ്രമതവാദികളായ ടി.എൻ.പി. ക്കുള്ള നിരോധനം അടുത്തിടെയാണ് ഇമ്രാൻ ഖാൻ സർക്കാർ പിൻവലിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!