കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയും മുന്‍ വൈദികനുമായ റോബിന് വടക്കുംചേരിക്ക് വിചാരണ കോടതി വിധിച്ച തടവുശിക്ഷയില്‍ ഇളവ്.
20 വര്‍ഷത്തെ തടവുശിക്ഷ 10 വര്‍ഷമായാണ് ഹൈകോടതി കുറച്ചത്. വിചാരണ കോടതി വിധിക്കെതിരെ റോബിന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ചിന്റെ വിധി.സ്ഥാപന മേലധികാരിയെന്ന നിലയില്‍ റോബിന് വടക്കുംചേരി തടഞ്ഞുവെച്ച് പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശിക്ഷയില്‍ കോടതി ഇളവ് നല്‍കിയത്.
എന്നാല്‍, റോബിനെതിരായ പോക്സോ വകുപ്പും ബലാത്സംഗ കുറ്റവും നിലനില്‍ക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.2016 േമയില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയായിരിക്കെ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് റോബിന് വടക്കുംചേരിക്കെതിരായ കേസ്. എന്നാല്‍, പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നാണ് റോബിന് വടക്കുംചേരി കോടതിയില്‍ വാദിച്ചത്.കേസില്‍ മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവാണ് റോബിന് വടക്കുംചേരിക്ക് തലശേരി പോക്സോ കോടതി വിധിച്ചത്.
മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. 20 വര്‍ഷത്തെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരയേയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് റോബിന് ഹൈകോടതിയില്‍ വാദിച്ചുവെങ്കിലും വിചാരണകോടതിയുടെ ശിക്ഷ ശരിവെക്കുകയാണ് ചെയ്തത്.പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി റോബിന് വടക്കുംചേരി നല്കിയ ഹരജി നേരത്തെ കേരള ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
കഠിനതടവിനും പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റോബിന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയാണ് അന്ന് തള്ളിയത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഒത്തുതീര്‍പ്പോ ദയാപരമായ സമീപനമോ സാധ്യമല്ലെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്.കത്തോലിക്ക വൈദികനെ വിവാഹം ചെയ്ത് തന്റെ കുഞ്ഞിന്റെ പിതൃത്വത്തിന് നിയമസാധുത നല്‍കണമെന്ന ഇരയുെട ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.