38-ാമത് പിസിഎന്‍എകെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് നവബര്‍ 28 -ന്

38-ാമത് പിസിഎന്‍എകെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് നവബര്‍ 28 -ന്

പെന്‍സില്‍വേനിയ: പെന്‍സില്‍വേനിയായില്‍ നടക്കുന്ന 38-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ (PCNAK) പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് 2021 നവംബര്‍ 28 ഞായര്‍ 7:30 പി.എം.ന് (EST) നടക്കും. പ്രസ്തുത സമ്മേളനത്തില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ റവ. സാം മാത്യു വചന ശുശ്രൂഷ നിര്‍വഹിക്കും. സ്പിരിച്വല്‍ വേവ്‌സ്, അടൂര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കും. ‘എന്നില്‍ വസിപ്പീന്‍’ എന്നതാണ് ചിന്താവിഷയം.

സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന ഈ വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുക്കുവാനുള്ള
സൂം ഐഡി: 886 3672 7439.
പാസ്സ്‌കോഡ്: 2023.
ഫോണ്‍: +19292056099 /88636727439.

നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യോഹന്നാന്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സണ്‍ തരകന്‍, നാഷണന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഫിന്നി ഫിലിപ്പ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയാ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍ക്കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍
നാഷണല്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!