ഗ്രേറ്റര്‍ നോയിഡയില്‍ ഏഷ്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് വരുന്നു; പ്രധാനമന്ത്രി തറക്കല്ലിട്ടു.

ഗ്രേറ്റര്‍ നോയിഡയില്‍ ഏഷ്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് വരുന്നു; പ്രധാനമന്ത്രി തറക്കല്ലിട്ടു.

ഏഷ്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഉള്‍പ്പെടുന്ന ജെവാറിലാണ് ‘നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (NIAL)’. ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളിലൊന്നായിരിക്കും ഇത്.

തലസ്ഥാന മേഖലയിലെ വന്‍വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ എയര്‍പോര്‍ട്ട് ആരംഭിച്ചിരിക്കുന്നത്. 12500 ഏക്കര്‍ ഭൂമിയാണ് എയര്‍പോര്‍ട്ടിനായി ഏറ്റെടുക്കുന്നത്. 29,500 കോടി രൂപയാണ് ചെലവ്. 3250 ഏക്കര്‍ സ്ഥലത്ത് 10,050 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആദ്യഘട്ടം 2024-ല്‍ പൂര്‍ത്തിയാകും.

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ എട്ട് റണ്‍വേകളുള്ള രാജ്യത്തെ ആദ്യ വിമാനത്താവളവും ലോകത്തെ വലിയ വിമാനത്താവളങ്ങളിലൊന്നുമായി ചരിത്രം കുറിക്കും. യു.പി.യില്‍ നോയിഡയിലെ ഗൗതംബുദ്ധ് നഗറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. 80 മില്യന്‍ ആളുകള്‍ക്ക് ഈ എയര്‍പോര്‍ട്ടിന്റെ പ്രയോജനം ലഭിക്കും. യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വിസ്സ് സൂറിച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ചായിരിക്കും നിയാല്‍ (NIAL) നിര്‍മ്മിക്കുക.
ഒരു ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുമെന്ന് കരുതപ്പെടുന്നു. ടൂറിസം മേഖലയിലെ ബിസിനസ് വളര്‍ച്ച പ്രാപിക്കും. കയറ്റുമതി കൂടും. യു.പി.യും അതിനോട് ചേര്‍ന്നുകിടക്കുന്ന ചെറുപട്ടണങ്ങളെല്ലാം വികസിക്കുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!