അന്ധവിശ്വാസത്തിനെതിരെയുള്ള സന്ദേശം നല്‍കാന്‍ ശവക്കോട്ടയില്‍ ഒരു വിവാഹം

അന്ധവിശ്വാസത്തിനെതിരെയുള്ള സന്ദേശം നല്‍കാന്‍ ശവക്കോട്ടയില്‍ ഒരു വിവാഹം


‘പിശാചുക്കളുടെ’ വിഹാരകേന്ദ്രമാണല്ലോ ശ്മശാനം. പകല്‍ പോലും ശവക്കോട്ടയില്‍ ആരും കടന്നുകയറാറില്ല. പേടിയാണ്. ‘തീ പറക്കുന്ന സ്ഥലം’, ‘വെള്ളവസ്ത്രധാരികള്‍’, ‘നിലം തൊടാതെ’ നടക്കുന്നവര്‍ എന്നൊക്കെയുള്ള പേടിപ്പെടുത്തുന്ന കഥകളാണ് ശവക്കോട്ടയെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നത്.

ഇങ്ങനെയുള്ള ഒരു സ്ഥലത്ത് വിവാഹം നടന്നാലോ? ബാംഗ്ലൂരിനടുത്ത് ഗൊകക് ഷിംഗലപൂരിലാണ് കഴിഞ്ഞയാഴ്ച രസകരമായ ഈ വിവാഹം നടന്നത്. അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു ഈ വിവാഹത്തിന്റെ ഏകലക്ഷ്യം. കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍ക്കിഹോളിയുടെ അനുയായിയും മാനവബന്ധുത്വവേദികെ അംഗവുമായ ആരിഫ് പീര്‍സദെയാണ് ജനത്തിന്റെ ‘കണ്ണ് തുറപ്പിക്കാന്‍’ ഈ വിവാഹം നടത്തിയത്. തന്റെ മക്കളുടെയും അനന്തരവന്റെയും വിവാഹമാണ് മുസ്ലീം ശ്മശാനത്തില്‍ നടന്നത്.

ശവക്കോട്ടയുടെ ഒഴിഞ്ഞഭാഗത്ത് പന്തലിട്ടായിരുന്നു വിവാഹം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജനങ്ങളില്‍ ബോധമുണര്‍ത്തുക എന്നതായിരുന്നു ഈ വിവാഹം കൊണ്ട് ഉദ്ദേശിച്ചതെന്ന് ആരിഫ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറിലേറെ പേര്‍ വിവാഹത്തിനെത്തി.
സതീഷ് ജാര്‍ക്കിഹോളിയുടെ മകള്‍ പ്രിയങ്ക ജാര്‍ക്കിഹോളി, മാനവബന്ധുത്വവേദികെ കണ്‍വീനര്‍ രവീന്ദ്രനായിക് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന് രാഹുകാലവും ഗുളികനുമൊക്കെ നോക്കുന്ന സത്യക്രിസ്ത്യാനികള്‍ക്ക് ഇതൊരു ഗുണപാഠമാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!