വയനാട്ടിലൂടെ തലശ്ശേരി-മൈസൂര്‍  റെയിൽപാത

വയനാട്ടിലൂടെ തലശ്ശേരി-മൈസൂര്‍ റെയിൽപാത

സുൽത്താൻ ബത്തേരി ഹെലിപ്പാഡിൽ ഹെലിക്കോപ്റ്ററുകൾ പറന്നെത്തി. തലശ്ശേരി – മൈസൂർ റെയിൽ പാതയുടെ റൂട്ട് മാപ്പിങ്ങിനായി ഹെലി ബോൺ സർവ്വേ വയനാട്ടിൽ ആരംഭിച്ചു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ ഇലക്ട്രോമാഗ്നെറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നത്.

7 കിന്റൽ ഭാരമുള്ള ഉപകരണം ഹെലിക്കോപ്റ്ററിൽ തൂക്കി ഇട്ടിരിക്കുന്നു. 50 മീറ്റർ ഉയരത്തിലാണ് പറക്കുന്നത്. ഭൂമിക്കടിയിൽ 500 മീറ്റർ വരെയുള്ള വിവരങ്ങൾ ശേഖരിക്കും. കൊങ്കൺ റെയിൽവേയ്‌ക്ക് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ജ്യോഗ്രഫിക്ക് റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌ സർവ്വേ നടത്തുന്നത്. ഡെൻമാർക്കിലെ 2 എൻജീനിയർമാർ സർവ്വേക്ക് നേതൃത്വം നൽകുന്നു.

സർവ്വേയ്ക്ക് ശേഷം പാത നിശ്ചയിക്കപ്പെടും. ചതുപ്പുനിലങ്ങൾ , മണ്ണിന്റെ ഘടന, പാറക്കെട്ടുകൾ, ജല സ്രോതസ്സുകൾ എന്നിവ സർവ്വേയിലൂടെ നിശ്ചയിക്കപ്പെടും.

റിപ്പോർട്ടർ : അനീഷ് ഐപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!