725 പ്രകാശവര്‍ഷം അകലെ ഗ്രഹം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; വ്യാഴത്തേക്കാള്‍ വലുതെന്ന് ഐ.എസ്.ആര്‍.ഒ.

725 പ്രകാശവര്‍ഷം അകലെ ഗ്രഹം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; വ്യാഴത്തേക്കാള്‍ വലുതെന്ന് ഐ.എസ്.ആര്‍.ഒ.

ബെംഗളുരു: ഭൂമിയില്‍ നിന്ന് 725 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ (പി.ആര്‍.എല്‍.) ശാസ്ത്രജ്ഞരാണ് വ്യാഴത്തേക്കാള്‍ വലിയ ഗ്രഹം കണ്ടെത്തിയതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ഒരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഈ ഗ്രഹത്തിന് സൂര്യനേക്കാള്‍ 1.5 മടങ്ങ് പിണ്ഡമുണ്ട്. പി.ആര്‍.എല്‍. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് റേഡിയല്‍ വെലോസിറ്റി അബു-സ്‌കൈ സെര്‍ച്ച് (പി.എ.ആര്‍.എ.എസ്.) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്രഹം കണ്ടെത്തിയത്.
2020 ഡിസംബറിനും ഈ വര്‍ഷം മാര്‍ച്ചിനും ഇടയിലാണ് ഗ്രഹത്തെ കണ്ടെത്തുന്നതിനുള്ള ഗവേഷണം നടത്തിയത്. പുതിയ ഗ്രഹം എച്ച്.ഡി. 82139, ടി.ഒ.ഐ.1789 എന്നീ പേരുകളില്‍ അറിയപ്പെടും.

3.2 ദിവസം കൊണ്ട് ഭ്രമണം പൂര്‍ത്തിയാക്കുന്ന ഗ്രഹമാണിത്. പ്രൊഫ. അഭിജിത്ത് ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുമടങ്ങുന്ന ശാസ്ത്ര സംഘമാണ് ഗ്രഹം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!