റവ. ഷിബു തോമസ് ശുശ്രൂഷിക്കുന്ന ഒക്കലഹോമ ഐ.പി.സി. ഹെബ്രോന്‍ സഭയിലെ ഒരു കുടുംബത്തിന്റെ സഹായത്താല്‍ കേരളത്തിലെ നിര്‍ധനരായ 12 പെണ്‍കുട്ടികള്‍ മംഗല്യവതികളായി. ക്രൈസ്തവചിന്തയാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ക്രൈസ്തവചിന്തയുടെ പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ട ശേഷമാണ് സഹായം നല്‍കിയത്. 50,000/- രൂപ വീതമാണ് നല്‍കിയത്.
പണം കൊടുക്കാനില്ലാതെ നീണ്ടുപോയ വിവാഹം, സഹായം നല്‍കാമെന്ന് ഉറപ്പ് കൊടുത്തപ്പോഴാണ് പലരും ഉറപ്പിച്ചത്. അമ്പതിനായിരം കൊടുക്കാമെന്ന് വാക്കു പറഞ്ഞപ്പോള്‍ വരനെ കണ്ടെത്തിയവരും ഉണ്ട്. ബാക്കി തുക അവര്‍ സ്വയം കണ്ടെത്തി. ഒരു ലക്ഷം വീതമാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സഹോദരന് നല്‍കാനിരുന്നത്. എന്നാല്‍ അപേക്ഷകരുടെ ബാഹുല്യം നിമിത്തം അമ്പതിനായിരം ആക്കി കുറയ്ക്കുകയായിരുന്നു.
ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും വിശ്വാസത്തില്‍ വന്നവരും, ഭിന്നശേഷിക്കാരും, അനാഥരും ഒക്കെ വിവാഹിതരായവരില് ഉള്‍പ്പെടുന്നു.
(1) ഇടുക്കി ജില്ലയിലെ ചേറ്റുകുഴി, (2) കണ്ണൂര്‍ ജില്ലയിലെ നടുവില്‍, (3) ഇടുക്കി ജില്ലയിലെ വാളറ, (4) വയനാട്ടിലെ മുണ്ടംകൊല്ലി, (5) കൊല്ലം ജില്ലയിലെ അമ്പലപ്പുറം, (6) ഇടുക്കി ജില്ലയിലെ ഇരുമ്പുപാലം, (7) കാസര്‍ഗോഡ് ജില്ലയിലെ ഇടനീര്‍, (8) കോട്ടയം ജില്ലയിലെ അയര്‍കുന്നം, (9) പത്തനംതിട്ട ജില്ലയിലെ മാരാമണ്‍, (10) കൊല്ലം ജില്ലയിലെ പനംപറ്റ, (11) കോട്ടയം ജില്ലയിലെ മുണ്ടക്കയം, (12) കൊല്ലം ജില്ലയിലെ ശൂരനാട് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് സഹായധനം നല്‍കിയത്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.