മിസോറിയില്‍ ‘യേശുവിനെ’ കാണുവാന്‍ ഇന്നും നിലയ്ക്കാത്ത പ്രവാഹം

മിസോറിയില്‍ ‘യേശുവിനെ’ കാണുവാന്‍ ഇന്നും നിലയ്ക്കാത്ത പ്രവാഹം

രാജു തരകന്‍

അമേരിക്കയില്‍ ചരിത്ര പ്രസിദ്ധമായ ഒരു സംസ്ഥാനമാണ് മിസോറി. ഇവിടെ ചെന്നാൽ ‘യേശുവിനെ’ കാണാം, കണ്ണഞ്ചിപ്പിക്കുന്ന പ്രഭാവലയത്തിനുള്ളിൽ. അസാധാരണവും അതിശയകരവുമായ കാഴ്ചയാണത്.

ബ്രാന്‍സണിലെ സൈറ്റ്‌ ആന്‍റ് സൗണ്ട് സമുച്ചയത്തിന് മുമ്പില്‍ ലേഖകന്‍

ഇതിനെക്കാള്‍ അധികമായി ജനങ്ങളെ ആകര്‍ഷിക്കുന്നത് ഫ്രാന്‍സിലെ ലൈറ്റ് & സൗണ്ട് സമുച്ചയമാണ്. ഇതിനുള്ളിലാണ് യേശുക്രിസ്തുവിന്‍റെ ജീവചരിത്രം അതിമനോഹരമായി അവതരിപ്പിക്കുന്നത്. ലോകത്ത് ഒരിടത്തും ഇത്തരത്തിലുള്ള അവതരണ ശൈലി ദര്‍ശിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ടാണ് യേശുവിനെയും ശിഷ്യന്മാരേയും ഒരു നോക്കു കാണുവാന്‍ ഇവിടെ വലിയ ജനക്കൂട്ടമാണ്.

ഡാളസില്‍ നിന്ന് വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വിശ്വാസികള്‍ അവിടെ സന്ദര്‍ശിച്ച് അവരുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുമ്പോള്‍ എന്‍റെ മനസ്സിലെ വലിയ ആഗ്രഹമായിരുന്നു അവിടെ സന്ദര്‍ശിക്കണമെന്ന്. അതിനായിട്ട് ഒരു സുപ്രഭാതത്തില്‍ യാത്ര പുറപ്പെട്ടു. കാര്‍ യാത്രയാണ് എനിക്ക് ഏറെ ഇഷ്ടം. വഴിയോര കാഴ്ചകള്‍ ആസ്വദിച്ചുള്ള യാത്രയില്‍ ഇടയ്ക്ക് വാഹനം  പാര്‍ക്ക് ചെയ്ത് സമീപത്തുള്ള ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുവാനും കഴിയും.

ഡാളസ്സില്‍ നിന്ന് പുറപ്പെടുമ്പോള്‍ അതിരാവിലെയുള്ള മഴ വാഹനത്തിന്‍റെ സ്പീഡിനെ മന്ദഗതിയിലാക്കി. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മഴ നിന്നു. അതനുസരിച്ച് കാറിന്‍റെ വേഗതയും വര്‍ദ്ധിച്ചു. ഡാളസില്‍ നിന്ന് മിസോറിക്ക് ഏകദേശം 427 മൈല്‍ ദൂരം വരും. റോഡുമാര്‍ഗ്ഗം 7 മണിക്കൂറിനുള്ളില്‍ അവിടെ എത്തിച്ചേരുവാന്‍ സാധിക്കും. മിസോറിയിലാണ് താമസത്തിനുള്ള ക്രമീകരണം ചെയ്തിരുന്നത്.

ഗ്രാമീണ അന്തരീക്ഷമാണ് അവിടെ അനുഭവപ്പെട്ടത്. ഇവിടെ നിന്ന് ബ്രാന്‍സണിലെ സൈറ്റ്‌ ആന്‍റ് സൗണ്ട് സമുച്ചയത്തിന് പത്ത് മൈല്‍ ദൂരം വരും. രണ്ടായിരം പ്രേക്ഷകരെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറാക്കിയിരിക്കുന്ന ഹാളിന് സവിശേഷതകള്‍ ഏറെയുണ്ട്. കഥാപാത്രങ്ങള്‍ക്കൊപ്പം ജീവനുള്ള മൃഗങ്ങളും സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ആട്, കഴുത, കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങള്‍. ഇവിടെ പ്രത്യക്ഷപ്പെടുന്ന മൃഗങ്ങള്‍ എല്ലാം ഹാളിനടിയിലുള്ള സ്ഥലത്താണ് സംരക്ഷിക്കുന്നത്.

തിരുവചനത്തില്‍ പക്ഷികളുടെ ഭാഗം വിവരിച്ച് അത് അഭിനയിക്കുമ്പോള്‍ പക്ഷികള്‍ ഹാളിനുള്ളില്‍ പറന്ന് ഉയരുന്നതും തുടര്‍ന്ന് അവയുടെ കൂട്ടിനുള്ളില്‍ വന്നിരിക്കുന്നതും അതിമനോഹര ദൃശ്യങ്ങളാണ്. എഴുപതിലധികം സറൗണ്ട്  സ്പീക്കറുകളുടെ ശബ്ദ്ധ സംവിധാനമാണ് ഹാളിനുള്ളിലെ മറ്റൊരു സവിശേഷത. തിയേറ്റര്‍ വിട്ടാലും യേശുവിന്‍റെ ശബ്ദ്ധം ദിവസങ്ങളോളം നമ്മെ പിന്‍ തുടരുമെന്നതിന് സംശയമില്ല.

യേശു കടലിന്മേല്‍ നടക്കുന്ന രംഗം വളരെ ഭംഗിയായ് അവതരിപ്പിച്ചു. മര്‍ക്കോസിന്‍റെ സുവിശേഷം 6 ന്‍റെ 45 മുതല്‍ 56 വരെയുള്ള ഭാഗത്ത് ഇത് വിവരിക്കുന്നുണ്ട്. കര്‍ത്താവ് തന്‍റെ ശിക്ഷ്യന്മാരെ പടകില്‍ കയറ്റി അക്കരക്ക് അയക്കുന്നു. കാറ്റ് പ്രതികൂലമാകയാല്‍ അവര്‍ തണ്ട് വലിച്ചു കുഴഞ്ഞു. കര്‍ത്താവ് നാലാം യാമത്തില്‍ അവര്‍ക്കായ് പ്രത്യക്ഷപ്പെടുന്നു. ശിഷ്യന്മാര്‍ ഇത് കണ്ടിട്ട് ഭൂതമാണെന്ന് കരുതി നിലവിളിയ്ക്കുകയാണ് ചെയ്തത്. കര്‍ത്താവ് അവരോട് ഇത് ഞാനാകുന്നു നിങ്ങള്‍ ഭയപ്പെടേണ്ട നിങ്ങള്‍ ധൈര്യപ്പെടുവിന്‍. പെട്ടെന്ന് കാറ്റ് അമര്‍ന്നു. പടക് ശാന്തമായ് തീര്‍ന്നു.

ഇതു പോലെ നമ്മുടെ ജീവിതമാകുന്ന പടക് വിവിധ പ്രശ്നങ്ങളാല്‍് ആടി ഉലയുംമ്പോള്‍ നാം എന്തു ചെയ്യണമെന്ന് അറിയാതെ നിലവിളിക്കും. നമ്മുടെ ജീവിത പടകില്‍ യേശു ഉണ്ടെങ്കില്‍ നാം ഒരിക്കലും നശിച്ചു പോകയില്ല എന്ന സന്ദേശമാണ് ഇവിടെ പകര്‍ന്ന് തരുന്നത്. . യേശുവിന്‍റെ ജീവചരിത്രം അവര്‍ ഇവിടെ അവതരിക്കുമ്പോള്‍ അതിന്‍റെ പിന്നില്‍ ഒരു ലക്ഷ്യം ഉണ്ട്. ഇവിടെ വരുന്ന പ്രേക്ഷകര്‍ യേശുവിനെ അറിയണം. അവരും നിത്യ ജീവന്‍റെ അവകാശികളാണ്.

അമേരിക്കയില്‍ തിരക്കുള്ള ജീവിതയാത്രയില്‍ ദൈവത്തെ അന്വേഷിക്കുന്ന വിശ്വസ്തരായ വെള്ളക്കാരായ ദൈവ വിശ്വാസികള്‍ ധാരാളം ഉണ്ട്. അവര്‍ ക്രമമായ് ആരാധനയ്ക്കായ് ആലയങ്ങളില്‍ സമ്മേളിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ധാരാളം ക്രൈസ്തവ വിശ്വാസികളും ഉണ്ട്. അവര്‍ ക്രമമായ് ആരാധനയ്ക്കായ് ആലയങ്ങളില്‍ സമ്മേളിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ധാരാളം ക്രൈസ്തവ വിശ്വാസികളും ഈ രാജ്യത്തിന്‍റെ അഭിമാനമാണ്. ദൈനദിന ജീവിതത്തിലെ  ചിലവുകള്‍ ചുരുക്കിയാണ് അവര്‍ മറ്റുള്ളവരെ സഹായിക്കുന്നത്. പെന്തക്കോസ്തുകാരായ നമ്മള്‍ സ്വന്തം ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചതിന് ശേഷമാണ് മറ്റുള്ളവരെ സഹായിക്കുവാന്‍ തയ്യാറാകുന്നത്.

ഇവിടെ വന്നിട്ടുള്ള പ്രേഷകരില്‍ തന്നെ രണ്ട് വിഭാഗക്കാരുണ്ട്. ക്രിസ്തുവിനെ കുറിച്ച് കൂടുതല്‍ അറിയണമെന്ന ലക്ഷ്യത്തില്‍ വന്നവരും, ജോലിതിരക്കിനിടയില്‍മനസീകസന്തേഷം പ്രാപിക്കുവാനായി വന്നവരും ഉണ്ട്. കര്‍ത്താവിന്‍റെ പരസ്യശുശ്രൂഷകാലഘട്ടത്തിലും യേശുവിനെ അനുഗമിച്ചവരുടെ ഗണത്തില്‍ അല്‍ഭുതങ്ങള്‍ കാണുവാനും, രോഗസൗഖ്യം പ്രാപിക്കുവാനായി, വന്നവരും വ്യത്യസ്ത മനോഭാവത്തോടു കൂടി വന്നവരും ഉണ്ടായിരുന്നു.

യേശുവിന് നമ്മുടെ വ്യക്തിപരമായ ജീവിതത്തിലുളള സ്ഥാനമെന്താണ്? ലോകം അതിന്‍റെ അന്തിമ കാലഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ജനങ്ങളാണ് കൊറോണ വൈറസ്സ് മുഖേനെ ഈ ലോകത്തില്‍ നിന്ന് മാറ്റപ്പെട്ടത്. ദൈവം നമ്മെ ഈ വലിയ വിപത്തില്‍ നിന്ന് സംരക്ഷിച്ചതിന് ഒരു ലക്ഷ്യം ഉണ്ട്. അതിന് നാം ദൈവത്തോട് കടപ്പെട്ടവരാണ്. ദൈവ മഹത്വത്തിനായി നമ്മുടെ ജീവിത്തെ സമര്‍പ്പിക്ക. നാം അറിഞ്ഞിരിക്കുന്ന സത്യം മറ്റുള്ളവരിലേക്ക് പകരപ്പെടുക.

നമ്മുടെ ജീവിതം ഈ ലോകത്തിലെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഉല്ലസിക്കുന്നതില്‍ ആകരുത്, പ്രത്യുത നമ്മുടെ ജീവിതത്തെ ദൈവ നാമമഹത്വത്തിനായി സമര്‍പ്പിക്കുക. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!