ക്രൈസ്തവചിന്ത വി. എം. മാത്യു അവാർഡ്: “ഈ  ആദരവ് എന്നെ കൂടുതൽ കർമനിരതനാക്കുന്നു”: ജേക്കബ് ജോസഫ്

ക്രൈസ്തവചിന്ത വി. എം. മാത്യു അവാർഡ്: “ഈ ആദരവ് എന്നെ കൂടുതൽ കർമനിരതനാക്കുന്നു”: ജേക്കബ് ജോസഫ്

തിരുവല്ല: ‘ക്രൈസ്തവചിന്ത വി. എം. മാത്യു’ പുരസ്കാരം തന്നെ കൂടുതൽ കർമ്മനിരതനാക്കുന്നുവെന്ന് ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവൻ മാനേജിങ് ട്രെസ്റ്റി പാസ്റ്റർ ജേക്കബ് ജോസഫ്. കേരളത്തിലെ പെന്തെക്കോസ്ത് മാധ്യമങ്ങളുടെ ആരംഭങ്ങൾക്ക് ആവേശം പകർന്ന വി. എം. മാത്യുസാറിൻ്റെ ഓർമയ്ക്കായി ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവാർഡ് ദാനം പവർവിഷൻ ചെയർമാൻ റവ. കെ. സി. ജോൺ നിർവഹിച്ചു. 25,000 രൂപയും ഫലകവുമാണ് അവാർഡ്. അവാർഡ് തുക പാസ്റ്റർ ജേക്കബ് ജോസഫ്- സാലി ദമ്പതികൾക്കായാണ് നൽകിയത്. ഗിൽഗാൽ ആശ്വാസഭവനിലെ ദൈനംദിന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് പാസ്റ്റർ ജേക്കബ് ജോസഫിൻ്റെ ഭാര്യ സാലിയാണ്. അവാർഡ് തുക ഗിൽഗാൽ ആശ്വാസഭവനിലെ ഇന്നത്തെ ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു വേണ്ടി ചെലവഴിക്കുമെന്നു ജേക്കബ് ജോസഫ് പറഞ്ഞു.

തിരുവല്ല പ്രെയർ സെൻ്റർ ചർച്ചിലെ അവാർഡ്ദാന സമ്മേളനത്തിൽ പാസ്റ്റർ രാജു പൂവക്കാല അധ്യക്ഷത വഹിച്ചു. റവ. പി. ജി. മാത്യൂസ്‌ മുഖ്യസന്ദേശം നൽകി. ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ. എൻ. റസ്സൽ വി എം. മാത്യുസാറിൻ്റെ സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു.

അച്ചൻക്കുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സാം പി. ജോസഫ്, പാസ്റ്റർ ടൈറ്റസ് ജോൺസൻ, ഡോ. ഓമന റസ്സൽ, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സി. പി. മോനായി, അനിയൻക്കുഞ്ഞ് ചേടിയത്ത്, ജോജി ഐപ്പ് മാത്യു, പാസ്റ്റർ ജോൺസൻ എന്നിവർ പ്രസംഗിച്ചു.

ക്രൈസ്തവചിന്ത ഓവർസീസ് എഡിറ്റർ വർഗീസ് ചാക്കോയാണ് അവാർഡ്ദാന സമ്മേളനം സ്പോൺസർ ചെയ്തത്.

ക്രൈസ്തവചിന്ത എഡിറ്റർ ഇൻ ചാർജ് എം. പി. ടോണി സ്വാഗതവും സീനിയർ കറസ്പോണ്ടൻ്റ് ഷാജി ആലുവിള നന്ദിയും പറഞ്ഞു.

ഹാനോക്ക് ജേക്കബ്, കെ. ബി. ഇമ്മാനുവൽ, വിദ്യാ സന്തോഷ് എന്നിവർ സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!