മോണ്‍സണുമായി വഴിവിട്ട ഇടപാടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌; ഐജി ജി. ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

മോണ്‍സണുമായി വഴിവിട്ട ഇടപാടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌; ഐജി ജി. ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് ത​ട്ടി​പ്പി​ന് ഒ​ത്താ​ശ ന​ല്‍​കു​ക​യും പ​ദ​വി ദു​രു​പ​യോ​ഗം ചെയ്ത് കേ​സു​ക​ളി​ല്‍ സ​ഹാ​യി​ക്കു​ക​യും ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് ട്രാ​ഫി​ക് ഐ​ജി ഗു​ഗു​ലോ​ത്ത് ല​ക്ഷ്മ​ണി​നെ സര്‍വീസില്‍ നിന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തു.

മോ​ന്‍​സ​നെ ഐ​ജി വ​ഴി​വി​ട്ട് സ​ഹാ​യി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതിനു പിന്നാലെയാണ് നടപടി. രേ​ഖ​ക​ള്‍ സ​ഹി​തം ക്രൈം​ബ്രാ​ഞ്ച് അ​ധി​കൃ​ത​ര്‍, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കിയിരുന്നു.

ഐ ജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും, ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണ്‍ ആണ് മോന്‍സണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐ ജിയും മോന്‍സണും ഇടനിലക്കാരിയും കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പൊലീസ് ക്ലബില്‍ കൂടിക്കാഴ്ച നടത്തി.

ഐ ജിയുടെ നിര്‍ദേശ പ്രകാരം മോന്‍സണിന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ പൊലീസ് ക്ലബില്‍ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ടുവന്നത്. മോന്‍സണിന്റെ കൈവശം ഉള്ള മുതലയുടെ തലയോട് ഉള്‍പ്പടെ ഇടനിലക്കാരി മുഖേന വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!