വ്യാജ ഡോക്ടറേറ്റുകൾ: ഡിഗ്രികള്‍ വിറ്റ വാളകംകാരന്‍ പിടിയില്‍

വ്യാജ ഡോക്ടറേറ്റുകൾ: ഡിഗ്രികള്‍ വിറ്റ വാളകംകാരന്‍ പിടിയില്‍

ല്ലാത്ത ‘ബിരുദം’ പേരിനൊപ്പം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. പരാതിപ്പെടാന്‍ ആരുമില്ലാത്തതു കൊണ്ട് ‘ചുമ്മാഡോ’ ചിലര്‍ പേരിനൊപ്പം വച്ച് വിലസുകയായിരുന്നു. എന്നാല്‍ ചിലർ ഇപ്പോൾ ഇത് ഉപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്.

പെന്തക്കോസ്തു സഭകളിലാണ് ഈ വ്യാജന്മാര്‍ കൂടുതല്‍. തിരുവനന്തപുരത്തെ ഒരു വലിയ സാഹിത്യകാരന്‍ ‘ഡോ’ വയ്ക്കുന്നതായി ‘വ്യാജ ഡോ’കളെപ്പറ്റി മനോരമ എഴുതിയ പരമ്പരയില്‍ സൂചിപ്പിച്ചിരുന്നു. ശ്രീലങ്കയിലെ ‘ഒരു യൂണിവേഴ്‌സിറ്റി’യാണത്രേ ഇദ്ദേഹത്തിന് ‘ഡോ’ നല്‍കിയത്. കേരളത്തില്‍ നിന്നും ഡിഗ്രി സമ്പാദിച്ചിരുന്നു എന്നതാണ് ഏക ആശ്വാസം.

സുവിശേഷവേലയേക്കാള്‍ വലിയൊരു ‘ജോലി’ ഭൂമിയില്‍ ഇല്ലെന്ന് പ്രസംഗിക്കുന്നവരില്‍ ഏറെയും പെന്തക്കോസ്തുകാരാണ്. ആ പദവിയാണ് ഏറ്റവും മഹത്തരമായത് എന്നു പ്രസംഗിച്ച് ജനത്തെ ഇളക്കിമറിക്കാറുണ്ട്. എന്നിട്ടാണ് യൂണിവേഴ്‌സിറ്റി എന്തെന്ന് അറിയാത്തവര്‍ ഗമ കാണിക്കാന്‍ ‘ഡോ’ വയ്ക്കുന്നത്.

വാളകം വെസ്റ്റ് സഭയിലെ വിശ്വാസിയാണ് ഇപ്പോള്‍ വ്യാജ ഡിഗ്രികള്‍ വിറ്റതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്. പെന്തക്കോസ്തുകാരന്‍ വിറ്റത് വ്യാജ ‘ഡോ’കളും ഡിഗ്രികളുമാണ്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബോള്‍സ് ബ്രിജ് യൂണിവേഴ്‌സിറ്റിയുടേതാണെന്ന പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. പ്രതി പാപ്പച്ചന്‍ ബേബി 45000 മുതല്‍ 75000 രുപാ വരെ ഡിഗ്രികള്‍ക്കായി വാങ്ങിയിട്ടുണ്ടത്രേ.
ഭാരോദ്വഹനതാരം കര്‍ണ്ണം മല്ലേശ്വരിക്ക് ഡി-ലിറ്റ് വരെ കൊടുത്തു കളഞ്ഞു പാപ്പച്ചന്‍. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവരെയും പോലീസ് ചോദ്യം ചെയ്തു.

കേരളത്തില്‍ ഡൊമിനിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദങ്ങള്‍ വില്‍ക്കുന്ന വിവരം അറിഞ്ഞയുടനെ അവര്‍ തന്നെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഈ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പാപ്പച്ചന്റെ കൊട്ടാരക്കരയിലെ ‘സുഹൃത്തുക്കള്‍’ തന്നെയാണ് ഡൊമിനിക്കന്‍ സര്‍ക്കാരിനെ ഈ വിവരമറിയിച്ചത്.

ഗള്‍ഫില്‍ ജോലിയിലായിരുന്ന പാപ്പച്ചന് സുവിശേഷപ്രവര്‍ത്തനവും ഉണ്ടായിരുന്നു എന്നാണ് കേഴ്‌വി. ‘ഡോ’ പാപ്പച്ചന്‍ ബേബിയായിട്ടാണ് നോര്‍ത്ത് ഇന്ത്യയിലെ കറക്കം.

മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിക്കുന്നതും കുറ്റകരമാണ്. അടിസ്ഥാനയോഗ്യതയില്ലാതെ പണം കൊടുത്ത് ഡിഗ്രി ചുളുവില്‍ വാങ്ങിയവനും പാപ്പച്ചനോടൊപ്പം കുറ്റവാളിയാണ്.

പേരിനൊപ്പം ‘ചുമ്മാഡോ’ വയ്ക്കുന്നവരോട് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ക്കെതിരെയും പോലീസിന് കേസെടുക്കാം. എന്നിട്ട് പോലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടും. അപ്പോള്‍ നിങ്ങള്‍ കുടുങ്ങും.

പറവൂരില്‍ ഇതിനു സമാനമായ ഒരു കേസുണ്ടായി എന്നുകൂടി ഓര്‍ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!