മുല്ലപ്പെരിയാർ;കേരളത്തിലെ രണ്ട് താലൂക്കുകൾ തമിഴ്നാടിനോട്  ചേർക്കണമെന്ന് തമിഴ് കർഷക സംഘം.

മുല്ലപ്പെരിയാർ;കേരളത്തിലെ രണ്ട് താലൂക്കുകൾ തമിഴ്നാടിനോട് ചേർക്കണമെന്ന് തമിഴ് കർഷക സംഘം.

ഇടുക്കി : മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെടുത്തി കേരളത്തിലെ പീരുമേട് ,ദേവികുളം താലൂക്കുകൾ തമിഴ്നാട് തേനി ജില്ലയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പൊതുയോഗവും പ്രകടനവും.കുമളിക്ക് താഴേ ഗൂഡല്ലൂരിലാണ് തമിഴ്നാടിലെ കർഷക സംഘടനയുടെ നേത്യത്വത്തിൽ സമരം നടന്നത്.

തമിഴ്നാട്ടിലെ ജനങ്ങളുടെ കുടിവെള്ളത്തിനും,കൃഷിക്കും ഉപയോഗിക്കുന്ന മുല്ലപ്പെരിയാർ ഡാം സംരക്ഷിക്കുക,മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ.ഈ വിഷയത്തിൽ പരിഹാരം ഉണ്ടാകണമെങ്കിൽ മുല്ലപ്പെരിയാർ സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കും ,തമിഴ് ജനത ബഹുഭൂരിപക്ഷമുള്ള ദേവികുളം താലൂക്കും തമിഴ്നാടിനോട് ചേർക്കണമെന്നണ് സമര നേതാക്കൾ ആവശ്യപ്പെടുന്നത്.

മുല്ലപ്പെരിയാറിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മലയാളികൾക്കെതിരെ നടപടിയെടുക്കണമെന്നും,മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം നേടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു .താൻമുല്ലൈച്ചറൽ കർഷക സംഘം,മുല്ലപ്പെരിയാർ ജലസേചന കുടിവെള്ള സംരക്ഷണ സമിതിയും സമര പരുപാടികൾക്ക് നേതൃത്വം നൽകി. കർഷ മാർച്ച് ഗൂഡല്ലൂർ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് പോലീസിന് തടഞ്ഞു.

സാബുതൊട്ടിപ്പറമ്പിൽ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!