എം.സി.റോഡിന് സമാന്തരമായി നിര്‍മ്മിക്കുന്ന തിരുവനന്തപുരം-അങ്കമാലി ഹൈവേയുടെ പഠനം അവസാനഘട്ടത്തില്‍

എം.സി.റോഡിന് സമാന്തരമായി നിര്‍മ്മിക്കുന്ന തിരുവനന്തപുരം-അങ്കമാലി ഹൈവേയുടെ പഠനം അവസാനഘട്ടത്തില്‍

തിരുവനന്തപുരത്തു നിന്നും അങ്കമാലിയിലേക്ക് പുതിയ ഹൈവേ വരുന്നു. മലയോര മേഖലകളിലൂടെയാണ് ഈ സമാന്തരപാത കടന്നുപോകുന്നത്. പുതിയ റോഡിന് 227.5 കി.മീ. ആയിരിക്കും നീളം. വീതി 150 അടിയും. എം.സി.റോഡിന്റെ നീളം 236 കി.മീ. ആണ്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചുമതലയിലാണ് നിര്‍മ്മാണം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ‘ഭാരത്മാല’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ചുള്ള പഠനം അവസാനഘട്ടത്തിലാണ്.

നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. പുതിയ ഹൈവേ കടന്നുപോകുന്നത് 83 വില്ലേജുകളില്‍ കൂടിയാണ്. കരകുളം വില്ലേജില്‍ തുടങ്ങി അങ്കമാലി വടക്കുംഭാഗം വില്ലേജില്‍ അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!