‘ക്രൈസ്തവചിന്ത  വി എം മാത്യു പുരസ്കാരം’ പ്രിൻസ് പാസ്റ്റർക്ക് നവംബർ 10 ന് സമ്മാനിക്കും

‘ക്രൈസ്തവചിന്ത വി എം മാത്യു പുരസ്കാരം’ പ്രിൻസ് പാസ്റ്റർക്ക് നവംബർ 10 ന് സമ്മാനിക്കും

പെന്തക്കോസ്തു മാധ്യമങ്ങൾക്ക് വഴിവിളക്കായിരുന്ന വി എം മാത്യുസാറിന്റെ പേർക്ക് ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ ‘വി എം മാത്യു പുരസ്കാരം’ നവംബർ 10 ന് വൈകിട്ട് അഞ്ചിന് ഗിൽഗാൽ ആശ്വാസഭവൻ ഫൗണ്ടർ ആൻറ് മാനേജിങ് ട്രസ്‌റ്റി പാസ്റ്റർ ജേക്കബ് ജോസഫിന് സമ്മാനിക്കും. തിരുവല്ല മഞ്ഞാടി പ്രെയർ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.പവ്വർ വിഷൻ ചെയർമാൻ റവ.കെ .സി ജോൺ വി എം മാത്യുസാറിനെ അനുസ്മരിച്ചുകൊണ്ട് പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിന്‍പ്രകാരം 25,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. വിവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുന്ന ജെയ്‌മോഹന്‍ അതിരുങ്കലിലാണ് പ്രഥമ അവാര്‍ഡ് ജേതാവ്.

പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷത വഹിക്കും. വി എം മാത്യുസാറിന്റെ മാധ്യമസുഹൃത്തുക്കൾ സഭാപ്രവർത്തകർ എന്നിവർ ആശംസാസന്ദേശങ്ങൾ നൽകും. ഹാനോക്ക് ജേക്കബ്, വിദ്യ സന്തോഷ് എന്നിവർ ചേർന്ന് സംഗീത വിരുന്ന് ഒരുക്കും.

ക്രൈസ്തവചിന്ത ഓവര്‍സീസ് എഡിറ്റര്‍ വര്‍ഗീസ് ചാക്കോ ഷാര്‍ജ, ഡോ. ഓമന റസ്സല്‍, എഡിറ്റര്‍ അനീഷ് എം.ഐപ്പ് എന്നിവരടങ്ങിയ പാനലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇരിപ്പിടങ്ങൾ കൃത്യമായ അകലത്തിൽ ക്രിമീകരിച്ചാണ് യോഗം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!