കോവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നൽകുന്നതിന് വെബ്സൈറ്റ് സജ്ജമായി.

കോവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നൽകുന്നതിന് വെബ്സൈറ്റ് സജ്ജമായി.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ട് http://www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്.

  1. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document)
  2. അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ
  3. അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യാമാണെങ്കിൽ ആയതിന്റെ പകർപ്പ്.

മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അപേക്ഷകർ സമർപ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും. ആ പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും കോവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സമർപ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!