വാഷിംഗ്ടണ്‍ : കൊവാക്സിന് സ്വീകരിച്ചവര്‍ക്ക് യുഎസില്‍ പ്രവേശനാനുമതി.കൊവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് നവംബര്‍ 8 മുതല്‍ രാജ്യത്ത് പ്രവേശിക്കാം.
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് അമേരിക്കയുടെ നിര്‍ണായക തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചത്. ലോകാരോഗ്യ സംഘടന അംഗീകാരം നല്കുന്ന എട്ടാമത്തെ വാക്സിനാണ് കൊവാക്സന്‍. ഇതിനിടെ ഓസ്ട്രേലിയ, ഇറാന്, മെക്സിക്കോ, ഒമാന്‍, ഗ്രീസ്, മൗറീഷ്യസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കൊവാക്സിന് അംഗീകരിച്ചിരുന്നു.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്സിന് അംഗീകാരം നല്‍കിയിരുന്നു. ഓസ്ട്രേലിയ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കോവാക്സിന് അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയും കോവിഡിനെതിരെ കോവാക്സിന് ഫലപ്രദമെന്ന് പറയുന്നത്.






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.