കോണ്‍ഗ്രസിന്റെ പ്രതിസന്ധി: നേതാക്കളുടെ പാര്‍ലമെന്ററി വ്യാമോഹം

കോണ്‍ഗ്രസിന്റെ പ്രതിസന്ധി: നേതാക്കളുടെ പാര്‍ലമെന്ററി വ്യാമോഹം

അധികാരമോഹം തലയ്ക്കുപിടിച്ചാല്‍ അത് അത്യന്തം അപകടകരമായി മാറും എന്നതിന് തെളിവാണ് പിണറായി രണ്ടാമതും അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിനകത്ത് നാം കണ്ടത്.

അനില്‍കുമാര്‍, ലതിക സുഭാഷ്, ഗോപി നാഥ് തുടങ്ങി എത്ര നേതാക്കള്‍ മറുകണ്ടം ചാടി, ദേശീയതലത്തിലും ഇത് പ്രകടമായി. കോണ്‍ഗ്രസിനകത്ത് എവിടെയോ നിന്ന് കൊണ്ടുവന്ന് സ്ഥാപിച്ച ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടുപോയി. പി.സി.ചാക്കോയുയെ ആദര്‍ശവും പൊയ്മുഖമായിരുന്നു.

എം.എല്‍.എ.യാകണം, പിന്നെ മന്ത്രിയും. ഇതില്‍ കുറഞ്ഞൊരു ചിന്തയും കോണ്‍ഗ്രസിനകത്തെ പല നേതാക്കളിലും ഇല്ല. കൊടിവച്ച സ്റ്റേറ്റ് കാറുമായി അനുചരന്മാരോടൊത്ത് ഹൈസ്പീഡ് യാത്ര സ്വപ്നം കണ്ട് കഴിയുകയാണ് ഇക്കൂട്ടര്‍. ജനങ്ങളുടെ പക്ഷത്തല്ല ഇവര്‍. മറിച്ച്, ‘അവരുടെ’ പക്ഷത്തു തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങളെ മുന്‍നിര്‍ത്തി ‘രാജാക്കളായി’ സഞ്ചരിക്കാനും ജീവിക്കാനുമാണ് അവര്‍ക്ക് മോഹം. സി.പി.എമ്മിലും ഈ സൈസ് ‘സാധനങ്ങള്‍’ ഉണ്ട്. പക്ഷേ പുറത്ത് പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ പുറത്താകും.

അധികാരത്തിന്റെ പിന്നാലെ പോകാതെ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി നിലകൊണ്ട അനവധി നേതാക്കന്മാര്‍ ഉണ്ടായിരുന്ന പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്. ഇന്ന് അതല്ല സ്ഥിതി. പിണറായി രണ്ടാമതും അധികാരത്തില്‍ വന്നപ്പോള്‍ ‘ഇനി ഒരിക്കലും എം.എല്‍.എ.യോ മന്ത്രിയോ ആകാന്‍ പറ്റില്ല’ എന്നു ധരിച്ചുവശായവരാണ് പാര്‍ട്ടി വിട്ടത്.

തളര്‍ന്ന് അവശതയിലാണ്ടുപോയ കോണ്‍ഗ്രസിനെ കരകയറ്റാനുള്ള ശ്രമത്തിലാണ് സതീശനും സുധാകരനും. അവരുടെ ശ്രമം ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അവശത മാറും. സാവധാനം ഉയിര്‍ത്തെഴുന്നേറ്റ് വരും, കരുത്താര്‍ജ്ജിക്കും. ഇതിനിടയില്‍ എരിതീയില്‍ എണ്ണയൊഴിച്ചു കൊണ്ട് കോണ്‍ഗ്രസ് വിട്ട കാലുവാരികളെപ്പോലെ ഇനിയുള്ളവരെങ്കിലും ആകരുത്.
വാസ്തവത്തില്‍ ചെറിയാന്‍ ഫിലിപ്പ് ഒരു കോമാളിയാണ്. ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും ഇത്രയധികം ‘ചീത്ത’ വിളിച്ചിട്ടുള്ള മറ്റൊരാള്‍ ഉണ്ടോ എന്ന് സംശയമാണ്.

സി.പി.എം. പറഞ്ഞതു തന്നെയാണ് ശരി. അയാള്‍ തനിയെ ഇടതുപക്ഷത്തു വന്നു, തനിയെ തിരിച്ചും പോയി. അയാള്‍ക്ക് ‘സുരക്ഷിത’ സീറ്റ് കിട്ടിയില്ലത്രേ. ഒന്നാന്തരം ഇത്തിള്‍ക്കണ്ണി. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ വന്നതുകൊണ്ട് സുധാകരനും സതീശനും ഉറക്കമില്ലാത്ത നാളുകള്‍ വരാതിരുന്നാല്‍ നന്ന്. ചെറിയാന്‍ ചാനലുകാരുടെ മുന്നിലിരുന്ന് വിഷണ്ണനായി ‘ഞഞ്ഞാപിഞ്ഞാ’ പറഞ്ഞത് കണ്ടിട്ട് തൊലിയുരിഞ്ഞുപോയി.

ഒരു ‘ഓളം’ ഉണ്ടാക്കാനാണ് ഇയാളെ കോണ്‍ഗ്രസില്‍ എടുത്തതെങ്കില്‍ നല്ലകാര്യം. ഇയാള്‍ തിരിച്ചുവന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒരു വോട്ട് പോലും അധികം കിട്ടാന്‍ പോകുന്നില്ല. കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നതിന് സംശയം വേണ്ടാ. അതിനുവേണ്ടി സുധാകരനും സതീശനും പ്രവര്‍ത്തകര്‍ നല്‍കേണ്ടത് സപ്പോര്‍ട്ടാണ്. കോണ്‍ഗ്രസിനകത്തെ അധികാരമോഹികളെല്ലാം എ.കെ.ജി. സെന്റര്‍ വഴി കറങ്ങി നടക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!