സംസ്ഥാനത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ നാളെ തുറക്കും.
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളെ സ്കൂളുകള്‍ തുറക്കുന്നത്. എന്നാല്‍ ഇനിയുള്ള ദിവസങ്ങള്‍ വളരെ പ്രധാനമാണെന്നും, ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന് (Chief Minister Pinarayi Vijayan) അറിയിച്ചു. കോവിഡ് രോഗബാധയ്ക്കിടയില്‍ സ്കൂളുകള്‍ തുറക്കുന്നത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.
സ്കൂള്‍ തുറക്കലിനുള്ള നടപടികള്‍ ഏതാണ്ട് എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഹാജര്‍ അടക്കമുള്ളവ ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സ്കൂളുകള്‍ക്കായി ഇതുവരെ 24000 തെര്‍മല്‍ സ്കാനറുകള്‍ നല്കി കഴിഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായി സോപ്പ് ബക്കറ്റ് വാങ്ങാന്‍ 2.85 കോടി രൂപ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആകെ കണക്ക് പ്രകാരം 2282 അധ്യാപകര്‍ ഇപ്പോഴും വാക്സിന് എടുത്തിട്ടില്ല. ഇങ്ങിനെ വരുന്ന അധ്യാപകര്‍ തത്കാലം ജോലിക്കെത്തേണ്ടതില്ല. സാധാരണ ജൂണ്‍ ഒന്നാണെങ്കില് ഇത്തവണ പ്രവേശനോത്സവം നടത്തുന്നത് നവംബര്‍ ഒന്നിനാണ് ഉദ്ഘാടനം ഔദ്യോഗികമായി കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും.അതേസമയം സ്കൂള്‍ തുറക്കുന്നതില്‍ കുട്ടികളും ആവേശത്തിലാണ്.
പ്രളയം,കോവിഡ് എന്നിവയില്‍ മുങ്ങി സംസ്ഥാനത്തെ ദൈനംദിന ക്ലാസുകള്‍ മാറി മാറി മുടങ്ങിയിട്ട് ഏതാണ്ട് 3 വര്‍ഷമായിട്ടുണ്ട്. കോവിഡ് കാലമാണ് ഇതില്‍ വലിയ തിരിച്ചടിയായി മാറിയത്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.