‘പ്രകൃതി നീതി നടപ്പാക്കും മുമ്പ്’ മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുക: അഡ്വ. റസ്സൽ ജോയി.

‘പ്രകൃതി നീതി നടപ്പാക്കും മുമ്പ്’ മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുക: അഡ്വ. റസ്സൽ ജോയി.

കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കൽ അല്ലാതെ വേറെ മാർഗ്ഗമില്ലന്ന് അഡ്വ. റസ്സൽ ജോയി. ‘മുല്ലപ്പെരിയാർ ഡാം അതിതീവ്രഭൂകമ്പ സാധ്യതയുടെ പശ്ചാതലത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ക്രൈസ്തവചിന്ത ഒക്ടോബര്‍ 28ന് വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ ക്രമീകരിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അഡ്വ.റസ്സൽ ജോയി.

മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥ കേരള ജനതയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയി. കേസും ചർച്ചകളും നീണ്ടുപോകുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം കേരള-തമിഴ്നാട് – കേന്ദ്രസർക്കാറുകൾ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. ചില വർഷങ്ങളായുള്ള ജലപ്രളയങ്ങൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതിൽ കേരളം ആശങ്കപ്പെടുകയാണ്. കേരളത്തെ കൊന്നു കളഞ്ഞുകൊണ്ട് തമിഴ്നാടിനു വെള്ളം കൊടുക്കുന്ന സമ്പ്രദായത്തിനെതിരെ ഒറ്റയാൻപോരാട്ടം അഡ്വ. റസ്സൽ തുടങ്ങിയിട്ട് വർഷങ്ങളായി. 2018 ലെ പ്രളയ അവസ്ഥയെക്കാൾ ആശങ്കാജനകം ആണ് ഇപ്പോൾ മുല്ലപ്പെരിയാറിന്റെ അവസ്‌ഥയെന്നും അദ്ദേഹം പറഞ്ഞു.

വിദേശസർക്കാർ ആണ് മുല്ലപ്പെരിയാർ ഡാമിന്റെ ആശയം ഉണ്ടാക്കിയത്. കുമ്മായവും മണലും ഒരേ അനുപാതത്തിൽ ചേർത്തുണ്ടാക്കിയ ചൂട് മിശ്രിതം അടുക്കിവെച്ച കല്ലുകൾക്കിടയിലൂടെ ഒഴിച്ചു ആണ് ഡാം ശക്തിപ്പെടുത്തി പണിതിരുന്നത്. 126 വർഷത്തെ കാലപ്പഴക്കം ഇപ്പോൾ ഡാമിനുണ്ട്. പ്രകൃതിരമണീയം ആയ കേരളത്തെ സമ്പൽസമൃദ്ധം ആക്കുന്ന ഒരു സ്വത്തു തന്നെയായിരുന്നു മുല്ലപ്പെരിയാർ ഡാമും അതിന്റെ കൈത്തോടുകളും. ഇപ്പോൾ അത് കാലഹരണപ്പെടുകയാണ്. ഇത് നമുക്ക് നഷ്ടം ആകാതെയും ജനസാന്ദ്രത കുറഞ്ഞുപോകാതെയും വലിയ അപകടത്തിൽ നിന്നും ഡാമിനെ രക്ഷിക്കേണ്ടതും കേരള ജനതയുടെ ഉത്തരവാദിത്വം ആണ്. ജനാധിപത്യ സർക്കാരിന് അഴിമതി നടത്തുന്നതിനുള്ള പിരിമിഡുകളാണ് കേരളത്തിലെ മറ്റ് എൺപത്തി രണ്ട് ഡാമുകളുമെന്ന് റസ്സൽ ജോയി പറയുന്നു. മുഖ്യമന്ത്രിയ്ക്ക് കഴിയാത്തത് കേരളത്തിനുവേണ്ടി താൻ ചെയ്തുവെന്നും ജലനിരപ്പ് താഴ്ത്തുവാൻ സുപ്രീംകോടതിയിൽ വാദിച്ചു വിജയം നേടിയെടുത്ത ആളാണ് താനെന്നും ഓർമ്മിപ്പിച്ചു.

നാൽപ്പത് വർഷം ആണ് ഒരു ഡാമിന്റെ കാലാവധി. കാലപ്പഴക്കം മൂലം ഡാമിന്റെ ഉൾവശം വൻ പൊള്ളകൾ ആയിരിക്കുന്നതിനാൽ ഏത് സമയവും ദുരന്തം സംഭവിക്കാം. സയൻസ് ഓഫ് റിലബിലിറ്റി അടിസ്ഥാനത്തിൽ പുതുക്കി പണിയുക എന്നതാണ് എത്രയും പെട്ടന്ന് ചെയ്യേണ്ടത്. സർക്കാരുകൾ മാറി മാറി വരുമ്പോൾ ചർച്ചകൾ നീണ്ടു നീണ്ടു പോകയും ചെയ്യുന്നത് ആരുടെ നേട്ടത്തിനാണ് എന്നും ചോദിക്കുന്നു. മുല്ലപ്പെരിയാറിന്റെ കരാറുകളിൽ സംഭവിച്ചിട്ടുള്ള പല ന്യൂനതകളും ചൂണ്ടിക്കാട്ടിയാണ് ജോയി റസ്സൽ സംസാരിച്ചത്.

തനിക്കുള്ള ഓരോ അവസരവും കേരളത്തിന്റെ അവസാനത്തെ അവസരം ആണെന്നും അത് നഷ്ടപ്പെടുത്തിയാൽ പ്രകൃതി അതിന്റെ നീതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അതിനുമുമ്പായി ഡാമിന്റെ വിഷയം അതിവേഗം അവസാനിപ്പിച്ച് ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാണ് അദ്ദേഹം പറയുന്നത്. പലതരത്തിലുള്ള ആക്രമണവും പ്രലോഭനങ്ങളും താൻ നേരിടുന്നുണ്ടന്നും പറയുന്നു. നീതിക്കുവേണ്ടി പോരാടുന്നവന്റെ ജീവനെ സൂക്ഷിക്കുന്ന ദൈവം ഉള്ളതിനാൽ ഒരു ഗോല്യാത്തുമാരെയും കണ്ട് ഭ്രമിക്കുന്നില്ല, ദൈവത്തിൽ പ്രത്യാശ വെച്ചു കൊണ്ട് വിജയം വരെ പോരാടും എന്നും വളരെ ധൃഢതയോടെ ആണ് അദ്ദേഹം പറയുന്നത്.

തുടർന്നുള്ള ചോദ്യോത്തര വേളയിൽ വർഗ്ഗീസ് ചാക്കോ ഷാര്‍ജ, പാസ്റ്റർ എബ്രഹാം ചാക്കോ ഹ്യൂസ്റ്റണ്‍, പ്രിന്‍സ് നിലമ്പൂര്‍ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ക്രൈസ്തവചിന്ത പത്രാധിപർ കെ.എൻ. റസ്സൽ അധ്യക്ഷത വഹിച്ചു. ഈ ഒറ്റയാൾ പോരാട്ടത്തിൽ അദ്ദേഹം മാത്രമല്ല കേരളത്തെ സ്നേഹിക്കുന്ന ലോകത്തുള്ള സകലമലയാളികളുടെയും പിന്തുണയുണ്ടന്ന് കെ.എൻ. റസ്സൽ ഉറപ്പു നൽകി.

സുപ്രീം കോടതി വരെ പോയി നമുക്ക് വേണ്ടി വാദിക്കുന്ന അദ്ദേഹത്തിന് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ട്. കേരളത്തിന്റെ ജീവൻ നിലനിർത്താൻ തന്നോടൊപ്പം നമുക്കും പങ്കുചേരാം. ആ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ നമുക്കാകും വിധം പങ്കുചേരുവാനും വെബിനാറിൽ അഭിപ്രായം ഉണ്ടായി. അതിനായി പത്രാധിപരുമായി ബന്ധപ്പെടുക. (9446571642)


ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!