ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ രണ്ടാമത് തോന്നയ്ക്കൽ പുരസ്കാരത്തിനു ഡോ. സിനി ജോയ്സ് മാത്യു അർഹനായി. സർഗ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം ഡിസംബർ 2നു യുഎഇ ചാപ്റ്റർ വാർഷിക യോഗത്തിൽ ഡോ. സിനി ജോയ്സ് മാത്യുവിന് സമ്മാനിക്കും.
അറിയപ്പെടുന്ന ശാസ്ത്രജ്ഞനും അനുഭവ സമ്പത്തുള്ള സുവിശേഷകനുമായ ഡോ. സിനി ഐ സി പി എഫ് മുൻ ജനറൽ സെക്രട്ടറിയും ഇപ്പോൾ മലബാർ മിഷൻ ഡയറക്ടറുമാണ്. മറൈൻ മൈക്രോ ബയോളജിയിൽ പി എച്ച് ഡി നേടിയ സിനി കളമശേരി ഫെയ്ത് സിറ്റി സഭാ അംഗമാണ്. ഡോ. സിനി രചിച്ച ‘ശുഭ സൂചനകളുടെ നദി’ മികച്ച നോവലാണ്. മലയാളം കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും ഈ കൃതി പ്രസിദ്ധീകരിച്ചു. ‘എറമോസ് മലഞ്ചെരിവിലെ ആഷേർ ‘, ‘പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത് ‘ എന്നീ കഥാ സമാഹാരങ്ങളും രചിച്ചു. കവിതാ സമാഹാരം ഉടൻ പുറത്തിറങ്ങും. കോളമിസ്റ്റ്, ബൈബിൾ പരിഭാഷകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്ന ഡോ. സിനി ജോയ്സ് മാത്യു 27 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഭാര്യ : ഡോ. ജോസ്ലിൻ. മക്കൾ : ലിസ്, ലേയ
ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രസിഡണ്ട് പി.സി.ഗ്ലെന്നിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ആന്റോ അലക്സ്, കൊച്ചുമോൻ അന്താര്യത്ത്, വിനോദ് എബ്രഹാം, ലാൽ മാത്യു, പാസ്റ്റർ ജോൺ വർഗീസ്, നെവിൻ മങ്ങാട്ട്, മേജോൺ കുര്യൻ എന്നിവർ പങ്കെടുത്തു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.