ഭാരതപ്പുഴ കണ്‍വന്‍ഷന് ഇന്നു തുടക്കം; ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ  വീക്ഷിക്കാം

ഭാരതപ്പുഴ കണ്‍വന്‍ഷന് ഇന്നു തുടക്കം; ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വീക്ഷിക്കാം

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും.

കോവിഡിൻ്റെ കർശന നിയന്ത്രണമുള്ളതിനാൽ പതിവുപോലെ പുഴയുടെ മണൽതിട്ടയിൽ ഇപ്രാവശ്യം കൺവൻഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.
ഇവാ. ജെയിസൺ കെ.ജോബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പ്രസിദ്ധ ഗായകരായ സ്റ്റീഫൻ ദേവസി, സ്റ്റീവൻ സാമുവേൽ ദേവസി എന്നിവരും പങ്കെടുക്കും.

പാസ്റ്റർമാരായ ഇ.പി.വർഗീസ് (പ്രസിഡൻ്റ്), കെ.കെ.വിൽസൺ, വി.എം രാജു (വൈസ് പ്രസിഡൻ്റ്മാർ) സഹോദരന്മാരായ പി.കെ.ദേവസി (സെക്രട്ടറി), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നല്കും.

വിവിധ മാധ്യങ്ങളുടെ യൂട്യൂബിലും ഫെയ്സ് ബുക്കിലും തത്സമയം വീക്ഷിക്കാം.

വാർത്ത: സജി മത്തായി കാതേട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!