കുടിയന്മാര്ക്ക് ഇനി കിട്ടാന്‍ പോകുന്ന ശിക്ഷ കേട്ടാല്‍ ചിരിച്ച് മണ്ണുകപ്പും. കുടിച്ചെന്നറിഞ്ഞാല്‍ പിടിച്ച് അപ്പോഴേ കൂട്ടിലടയ്ക്കും. കൂടെന്ന് പറഞ്ഞാല്‍ പട്ടിക്കൂടിന് സമാനമായ കൂടായിരിക്കും. അല്ലാതെ നീണ്ടുനിവര്‍ന്ന് കിടക്കാന്‍ പറ്റുന്ന വിധത്തിലുള്ള കൂടല്ല.
സംഭവം നടക്കാന്‍ പോകുന്നത് ഗുജറാത്തിലാണ്. ‘നാഥ്’ സമുദായത്തിലാണ് പുതിയ ശിക്ഷ നടപ്പിലാക്കാന്‍ പോകുന്നത്. അവര്‍ക്ക് മുന്‍തൂക്കമുള്ള 24 ഗ്രാമങ്ങളിലാണ് ഈ ശിക്ഷ നടപ്പിലാക്കുന്നത്. അഹമ്മദാബാദ് ജില്ലയിലെ മോത്തിപുര ഗ്രാമത്തില്‍ കുടിയന്മാര്ക്കുള്ള രസകരമായ ശിക്ഷ നടപ്പിലാക്കിക്കഴിഞ്ഞു.
ഭര്ത്താക്കന്മാര് മദ്യത്തിനടികളായി മരിച്ചതിനാല്‍ വിധവകളുടെ എണ്ണം കൂടി. സര്‍ക്കാരിനെ മാത്രം ആശ്രയിച്ചാല്‍ ഇതിന് പരിഹാരമാവില്ല എന്ന് കണ്ടറിഞ്ഞാണ് ഈ ശിക്ഷ നടപ്പിലാക്കിയതെന്ന് സാര്പഞ്ചും ‘നാഥ്’ വംശജരുടെ നേതാവായ ബാബുനായകും പറഞ്ഞു. തുടര്‍ന്ന് സമീപത്തുള്ള മൂന്നു ജില്ലകളിലെ നേതാക്കളും സമുദായാംഗങ്ങളും ഇതിനെ അംഗീകരിച്ചു.
മദ്യപിച്ച് ശല്യമുണ്ടാക്കുന്നവരെപ്പറ്റി രഹസ്യമായി വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ സമ്മാനമായി കിട്ടും. മിക്കവാറും ഭാര്യമാര്‍ക്ക് തന്നെയായിരിക്കും 500 രൂപ കിട്ടുക. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവരെ കൈയോടെ പിടികൂടി പട്ടിക്കൂടു പോലുള്ള ഇരുമ്പ് കൂട്ടിലാക്കും. ഒരു കുപ്പി വെള്ളവും വിസര്‍ജ്ജനത്തിനായി ഒരു കലവും നല്‍കും.
1200 മുതല്‍ 2500 രൂപ വരെയാണ് പിഴ. അത് എപ്പോള്‍ നല്കുന്നോ, അപ്പോള്‍ തുറന്നുവിടും. അതുവരെ കൂട്ടില്‍ കിടക്കണം. ഈ സംവിധാനം നടപ്പിലാക്കിയതോടെ ‘നാഥ്’ സമുദായത്തിനിടയില്‍ കുടിയന്മാരുടെ എണ്ണം കുറഞ്ഞുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കേരളത്തിലും ഇതൊന്ന് പരീക്ഷിച്ചു നോക്കാന്‍ ഏതെങ്കിലും സമുദായം തയ്യാറാവുമോ ആവോ? തയ്യാറായാല്‍ തന്നെ പട്ടികള്‍ സമ്മതിക്കില്ല. കാരണം കുടിയന്മാരേക്കാള് കൂടുതല്‍ പട്ടികള്‍ ഉള്ള നാടാണല്ലോ നമ്മുടേത്.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.