മുല്ലപ്പെരിയാര്‍ ഡാം: 30 ലക്ഷം കേരള മക്കളുടെ തലയ്ക്കു മുകളില്‍ മരണവാളായി നില്‍ക്കുന്നു: ജുഡീഷ്യറി എവിടെ? ലെജിസ്ലേച്ചര്‍ എവിടെ? എക്‌സിക്യൂട്ടീവ് എവിടെ? അഡ്വ. റസ്സല്‍ ജോയി വിശദീകരിക്കുന്നു.

മുല്ലപ്പെരിയാര്‍ ഡാം: 30 ലക്ഷം കേരള മക്കളുടെ തലയ്ക്കു മുകളില്‍ മരണവാളായി നില്‍ക്കുന്നു: ജുഡീഷ്യറി എവിടെ? ലെജിസ്ലേച്ചര്‍ എവിടെ? എക്‌സിക്യൂട്ടീവ് എവിടെ? അഡ്വ. റസ്സല്‍ ജോയി വിശദീകരിക്കുന്നു.

ഏതു സമയവും പൊട്ടിത്തകരാവുന്ന, 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ചുണ്ണാമ്പ് ഡാം 30 ലക്ഷം മലയാളികളുടെ മനസ്സില്‍ മരണമണി മുഴക്കുകയാണ്. വികസിതരാജ്യങ്ങളിലാണെങ്കില്‍ മൂന്നാം പ്രാവശ്യം പുനര്‍നിര്‍മ്മാണത്തിന് സമയമായ അണക്കെട്ടാണിത്.

ഡാമിന്റെ അടിയിലൂടെ പൊട്ടിയൊലിച്ചു കൊണ്ടിരിക്കുന്ന ജലം ഏതു സമയവും വര്‍ദ്ധിതവീര്യത്തോടെ പുറത്തുചാടാം.
ഏതു നിമിഷവും മുല്ലപ്പെരിയാര്‍ ഡാം പൊട്ടാമെന്ന് അഡ്വ. റസ്സല്‍ ജോയി മുന്നറിയിപ്പ് തരുന്നു. ഇത് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ 142 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇടുക്കിയും നിറഞ്ഞുനില്‍ക്കുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാര്‍ ആ ജലം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നീ പ്രദേശങ്ങളെ നക്കിത്തുടച്ചുകൊണ്ട് ഇടുക്കിയില്‍ എത്തും. ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞത് ഈ വെള്ളത്തെ ഇടുക്കി ഉള്‍ക്കൊള്ളുമെന്നാണ്. നിറഞ്ഞുനില്‍ക്കുന്ന ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ എങ്ങനെ ഇതിനെ ഉള്‍ക്കൊള്ളുമെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല.
ജുഡീഷ്യറിയേയും, സ്റ്റേറ്റ്-സെന്‍ട്രല്‍ എക്‌സിക്യൂട്ടീവിനെയും, സ്റ്റേറ്റ്-സെന്‍ട്രല്‍ ലെജിസ്ലേച്ചറിനെയും ഓര്‍ത്ത് പരിതപിക്കാനേ കഴിയൂ. മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയണമെന്ന വിധി സമ്പാദിക്കാനായി സുപ്രീംകോടതിയില്‍ നേരിട്ടെത്തി കേസ് വാദിച്ച വക്കീലാണ് അഡ്വ. റസ്സല്‍ ജോയി.

അദ്ദേഹം അതേക്കുറിച്ച് നമ്മോട് വിശദീകരിക്കുന്നു. ജുഡീഷ്യറിയുടെ നിലപാട് എന്തായിരുന്നു? തമിഴ്‌നാട് സര്‍ക്കാര്‍ എന്തുകൊണ്ട് ഈ ഡാം പുതുക്കിപ്പണിയാന്‍ സമ്മതിക്കുന്നില്ല? കേരളം ഈ കാര്യത്തില്‍ എന്താണ് ചെയ്തത്?

രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ക്ക് രംഗത്തു വരാതെ മാറിനില്‍ക്കുന്നത് എന്തുകൊണ്ട്? ഡാം പൊട്ടിയാല്‍ രക്ഷപ്പെടാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ?
ഒക്‌ടോബര്‍ 22 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സൂമിലൂടെ അഡ്വ. റസ്സല്‍ ജോയി വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുന്നതാണ്. പങ്കെടുക്കുവാന്‍ എല്ലാവരും ഒരുങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!