കൃത്യം പതിനൊന്ന് മണിക്ക് ഇടുക്കി ഡാമിൻെറ ആദ്യ ഷട്ടർ തുറന്നു.

കൃത്യം പതിനൊന്ന് മണിക്ക് ഇടുക്കി ഡാമിൻെറ ആദ്യ ഷട്ടർ തുറന്നു.

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി: ഇടുക്കി ഡാം തുറന്നു.ആദ്യഷട്ടർ കൃത്യം 11 മണിക്ക് തുറന്നു. മൂന്ന് ഷട്ടറുകളും 35 സെൻ്റി മീറ്ററാണ് ഉയർത്തുന്നത്.10.50ന് ആദ്യ സൈറനും തുടർന്ന് രണ്ട് സൈറനുകളും കൃത്യമായ ഇടവേളകളിൽ മുന്നറിയിപ്പായി നൽകി.ഡാമിൻെറ മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്.

ഷട്ടർ തുറന്ന് 20 മിനിറ്റ് ശേഷമാണ് വെള്ളം ചെറുതോണി പാലത്തിൻെറ ഭാഗത്തേക്ക് എത്തിചേർന്നത്.ചെറുതോണിയിൽ വെള്ളമെത്തിയ സ്ഥിതികൾ വിലയിരുത്തി 1 മണിക്കൂറിന് ശേഷമാണ് 12 മണിക്ക് രണ്ടാമത്തേ ഷട്ടർ തുറന്നത്. 12-30 ന് മൂന്നാമത്തേ ഷട്ടറും തുറന്നു. സെക്കൻ്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്.

വ്യഷ്ടി പ്രദേശത്തു നിന്ന് കനത്ത രീതിയിൽ ഡാമിലേക്ക് നീരൊഴുക്ക് ഉള്ളതും ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും എന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിൻെറയും മുന്നറിയിപ്പിൻെറ അടിസ്ഥാനത്തിൽ ഡാമിലെ ജല നിരപ്പ് ക്രമീകരിച്ച് നിർത്തുന്നതിൻെറ ഭാഗമായിട്ടാണ് ഡാം തുറന്നിരിക്കുന്നത്.അഞ്ച് ഷട്ടറുകളുള്ള ഡാമിൻെറ രണ്ടാമത്തേയും,മൂന്ന് ,നാല് ,ഷട്ടറുകളുമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

ഡാം എപ്പോൾ അടയ്ക്കുമെന്ന് ഇപ്പോൾ അറിയിപ്പൊന്നും വന്നിട്ടില്ല.വൈകുന്നേരം 4 മണിയോടെ ആലുവ,കാലടി ഭാഗങ്ങളിൽ എത്തിച്ചേരുമെന്ന് കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!