പട്ടംകോളനി  സർവ്വീസ്  സഹകരണ ബാങ്കിൻെറ കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പ്  ഉത്ഘാടനം  നടന്നു

പട്ടംകോളനി സർവ്വീസ് സഹകരണ ബാങ്കിൻെറ കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പ് ഉത്ഘാടനം നടന്നു

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൂക്കുപാലം പട്ടംകോളനി സർവ്വീസ് സഹകരണ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന കാർഷിക ഉത്പ്പന്നങ്ങളുടെ വിളവെടുപ്പ് ഉത്ഘാടനം രാക്കൽമേടിൽ നടന്നു.ബാങ്ക് പ്രസിഡൻ്റ് അഡ്വ:ഗോപക്യഷ്ണൻ ഉത്ഘാടനം ചെയ്തു.

രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപത്തായിട്ട് രണ്ട് ഏക്കർ ഭൂമി പത്ത് വർഷത്തേക്ക് പാട്ടത്തിന് എടുത്താണ് ബാങ്ക് കൃഷി ആരംഭിച്ചത്. കപ്പ, കാച്ചിൽ, ചേമ്പ്, ചേന, പയറുവർഗ്ഗങ്ങൾ, മഞ്ഞൾ, ഇഞ്ചി, ഏത്തവാഴ, മത്സ്യകൃഷി എന്നിവയും അഞ്ഞൂറോളം ഏലച്ചെടികളും സമൃദമായി ഇവിടെ പച്ചപിടിച്ച് നിൽക്കുന്നു. മൂന്ന് മാസങ്ങൾ കൂടി കഴിഞ്ഞാൽ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്താം.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പ്പാദനം വർദ്ധിപ്പിക്കണമെന്ന ഗവഃമെൻറ് നിർദേശങ്ങളുടെ ഭാഗമായിട്ടാണ് രാമക്കൽമേടിൽ ബാങ്ക് കൃഷി ഉത്പാദനം ആരംഭിച്ചത്.ആറ് മാസം മുൻപ് ഇവിടെ വിളവെടുത്ത ആയിരത്തി അഞ്ഞൂറ് കിലോ കപ്പ കോവിഡിൻെറ പശ്ചാത്തലത്തിൽ നിർദ്ധനരായ കുടുഃബങ്ങൾക്ക് തികച്ചും സൗജന്യമായി വിതരണം ചെയ്തിരുന്നു.

തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി കൃഷിക്കും അനുബന്ധ ജോലികൾക്കുമായി അഞ്ച് ലക്ഷത്തോളം രൂപ ചിലവായതായി ബാങ്ക് പ്രസിഡൻറ് അഡ്വ:ഗോപകൃഷ്ണൻ പറഞ്ഞു.

മുൻമന്ത്രയും ഇപ്പോഴത്തെ ഉടുമ്പൻചോല എം.എൽ.എ.യുമായ എം.എം.മണി ഉത്ഘാടനം നടത്തുമെന്ന് അറിയിച്ചിരുന്നത്. ദുരന്ത ഭൂമിയായ മുണ്ടക്കയം കൊക്കയാറിൽ റവന്യൂമന്ത്രിയുടെ നേത്യത്രത്തിലുള്ള അടിയന്തിര യോഗത്തിൽ പങ്കെടുക്കാൻ എം.എൽ.എ.പോയതിനാലാണ് രാമക്കൽമേടിലെ പരുപാടിയിൽ പങ്കെടുക്കാതിരുന്നത്.

യോഗത്തിൽ സുഭിക്ഷ കേരളം പദ്ധതി തൂക്കുപാലം സബ് കമ്മറ്റി കൺവീനർ ബി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി ഷൈബി തോമസ്,ബാങ്ക് ഭരണസമിതി അംഗങ്ങൾ,വിജയോദയം പബ്ളിക്ക് ലൈബ്രറി പ്രസിഡൻ്റ് ജി.പ്രദീപ്,വാർഡ് മെമ്പർമാർ,തൂക്കുപാലം യൂണിറ്റ് വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങൾ.വിവിധ രാഷ്ട്രിയ നേതാക്കൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!