പ്ര​ള​യ ഭീ​ഷ​ണി​യി​ല്‍ സം​സ്ഥാ​നം; ക​ന​ത്ത മ​ഴ തു​ട​രു​ന്നു

പ്ര​ള​യ ഭീ​ഷ​ണി​യി​ല്‍ സം​സ്ഥാ​നം; ക​ന​ത്ത മ​ഴ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ര​ക്കെ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ഴ ഞാ​യ​റാ​ഴ്ച​യും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ഴി​ക്കോ​ട് വ​രെ​യു​ള്ള 11 ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. ജി​ല്ല​യി​ല്‍ ക​ള​ക്ട​ര്‍ ന​വ്‌​ജോ​ത് ഖോ​സ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍ മാ​ത്രം ന​ട​ത്ത​ണ​മെ​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. തിരുവനന്തപുരം ചെമ്പകമംഗലത്ത് മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണു. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു.ഇന്നലെ രാത്രി കുട്ടികള്‍ ഉറങ്ങുകയായിരുന്ന കട്ടിലിലേക്കാണ് ചുമരിടിഞ്ഞ് വീണത്. അത്ഭുതകരമായി കുട്ടികള്‍ രക്ഷപ്പെട്ടു. കാര്യമായ പരിക്കുകള്‍ ഇല്ല.

പത്തനംതിട്ടയില്‍ മഴ ശക്തമായതോടെ കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. കു​ട്ട​നാ​ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. എ​സി റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

ഇടുക്കിയില്‍ ആശങ്ക വിതച്ച്‌ കനത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡില്‍ കുട്ടിക്കാനത്തിന് താഴെ ഉരുള്‍പൊട്ടി. പുല്ലുപാറയിലാണ് ഉരുള്‍പൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാര്‍ എന്നിവിടങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീതിയിലാണ്. കനത്ത മഴയെത്തുടര്‍ന്ന് കുത്തിയൊഴുകുന്ന മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടം

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നു. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും തുറന്ന നിലയിലാണ്. പാംബ്ല അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറന്നു.

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തെക്കന്‍ – മദ്ധ്യജില്ലകളില്‍ രാവിലെ മുതല്‍ ശക്തമായ മഴ പെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലേക്കും മഴ കനക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!