ആശങ്ക ഒഴിയുന്നില്ല; ഇന്ന് രോഗവ്യാപനം കൂടുതൽ

ആശങ്ക ഒഴിയുന്നില്ല; ഇന്ന് രോഗവ്യാപനം കൂടുതൽ

2433 പേർക്ക് രോ​ഗബാധയുണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 61 പേർ ആരോ​ഗ്യപ്രവർത്തകരാണ്. 11 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. 2111 പേർ രോ​ഗമുക്തി നേടി.

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ് ഇന്നത്തേത്. 2433 പേർക്ക് രോ​ഗബാധയുണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 61 പേർ ആരോ​ഗ്യപ്രവർത്തകരാണ്. 11 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. 2111 പേർ രോ​ഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 24 മണ്കകൂർ 40162 സാമ്പിളുകൾ പരിശോധിച്ചതായും ഇപ്പോൾ സംസ്ഥാനത്താകെ 21800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 590 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 4451 രോഗികളാണ് തലസ്ഥാന ജില്ലയിൽ ഉള്ളത്. തിരുവനന്തപുരത്ത് തീര പ്രദേശങ്ങളിൽ നിന്ന് മാറി മിക്ക പ്രദേശങ്ങളിലും കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 23 സർക്കാർ ലാബുകളിലം 10 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 33 സ്ഥലങ്ങളിൽ ആർടിപിസി പരിശോധനാ സൗകര്യം ഉണ്ട്. ഇത് കൂടാതെ 800 ഓളം സർക്കാർ ലാബുകളിലം 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജൻ പരിശോധന തുടങ്ങിയ പരിശോധനകൾ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകൾ വലിയ തോതിൽ വർധിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 590 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 276 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 249 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 244 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 186 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 170 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 148 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 131 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 119 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 100 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിജയകുമാർ (61), ആഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂർ പുതിയങ്ങാടി സ്വദേശി അബ്ദുൾ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയൻ നാടാർ (70), കൊല്ലം നടുവത്തൂർ സ്വദേശിനി ധന്യ (26), തൃശൂർ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂർ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 337 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 38 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 220 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 574 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 249 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 236 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 235 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 186 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 169 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 164 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 157 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 118 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 109 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 84 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 21 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 18, തിരുവനന്തപുരം ജില്ലയിലെ 13, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസർഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 2 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 9 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 512 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 134 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 140 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 121 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 60 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 112 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 338 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 193 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 29 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 124 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 78 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,800 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,559 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,898 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,222 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2523 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,32,275 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,82,837 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 6), സുൽത്താൻ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂർ ജില്ലയിലെ പുതൂർ (സബ് വാർഡ് 8), പുന്നയൂർ (12), അളഗപ്പനഗർ (സബ് വാർഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാർഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാർഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴൽമന്ദം (15), കുലുക്കല്ലൂർ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലെ എടവക (വാർഡ് 3), തരിയോട് (5, 6), മാനന്തവാടി മുൻസിപ്പാലിറ്റി (16), മേപ്പാടി (7 (സബ് വാർഡ്), 8, 11, 12, 15, 19, 21, 22 ), കൊല്ലം ജില്ലയിലെ ചിതറ (9), ഇളമ്പല്ലൂർ (13), ഇടമുളക്കൾ (2, 22), കരീപ്ര (10, 18), എറണാകുളം ജില്ലയിലെ ചേന്നമംഗലം (സബ് വാർഡ് 1), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (സബ് വാർഡ് 12), മാരാരിക്കുളം നോർത്ത് (സബ് വാർഡ് 9, 18), ദേവികുളങ്ങര (സബ് വാർഡ് 16), പാലമേൽ (1), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (33, 34), പാവറട്ടി (3, 4, 14 (സബ് വാർഡ്), കടുകുറ്റി (10), തിരുവനന്തപുരം മാണിക്കൽ (18, 19, 20), പുല്ലമ്പാറ (3, 11, 12, 15), വിളവൂർക്കൽ (12), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14), അത്തോളി (സബ് വാർഡ് 15), പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 551 ഹോട്ട് സ്പോട്ടുകളാണുള്ളത്.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!